Image

കണ്ണൂരിൽ ടി ഒ മോഹനൻ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ, നേമത്ത് ശബരീനാഥൻ: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

Published on 19 March, 2026
കണ്ണൂരിൽ ടി ഒ മോഹനൻ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ, നേമത്ത്  ശബരീനാഥൻ: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 37 പേരുടെ പട്ടികയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തു വിട്ടത്.  ഇതോടെ ആകെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇവിടങ്ങളില്‍ സി പി എം വിട്ടെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥികളാകും മത്സരിക്കുകയെന്നാണ് വിവരം.

 സ്ഥാനാര്‍ഥിത്വത്തിനായി അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തിയ കെ സുധാകരന് സീറ്റില്ല. കണ്ണൂര്‍ സീറ്റിനെച്ചൊല്ലി ഉടക്കിയ സുധാകരന്‍ വിമതനായി മത്സരിക്കുമെന്ന് സൂചന നല്‍കിയെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മാത്രം മത്സരിക്കുമെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ അഡ്വ. ടി ഒ  മോഹനനും പെരുമ്പാവൂരിൽ മനോജ് മൂത്തേടനുമാണ് ജനവിധി തേടുന്നത്.  എം പിമാര്‍ ആരും തന്നെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. 

  എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. ജോസഫ് വാഴക്കല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവരും പട്ടികയിലില്ല. തൃക്കരിപ്പൂരില്‍ ബി ജെ പി വിട്ടെത്തിയ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ഥിയാകും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. 

പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരും രണ്ടാം ഘട്ട പട്ടികയിൽ ഇടംപിടിച്ചു.

കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക


ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ

കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി

കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി: ടി.പി. ഷാജി

ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ

കുന്നംകുളം: അജയ് മോഹൻ

വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂർ: മനോജ് മൂത്തേടൻ

വൈപ്പിൻ: ടോണി ചമ്മണി

കൊച്ചി: മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ: ദീപക് ജോയ്

ദേവികുളം (SC): എഫ്. രാജ

ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു

ഇടുക്കി: റോയ് കെ. പൗലോസ്

പീരുമേട്: അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂർ: നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ: എ.ഡി. തോമസ്

കായംകുളം: എം. ലിജു

ചെങ്ങന്നൂർ: എബി കുര്യാക്കോസ്

റാന്നി: പഴകുളം മധു

ആറന്മുള: അബിൻ വർക്കി

കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

അടൂർ (SC): അഡ്വ. ശാന്തകുമാർ

ചടയമംഗലം: എം.എം. നസീർ

വർക്കല: വർക്കല കഹാർ

നെടുമങ്ങാട്: മീനങ്കൽ കുമാർ

വാമനപുരം: സുധീർഷാ പാലോട്

കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

നേമം: കെ.എസ്. ശബരീനാഥൻ

അരുവിക്കര: വി.എസ്. ശിവകുമാർ

പാറശ്ശാല: നെയ്യാറ്റിൻകര സനൽ

കാട്ടാക്കട: എം.ആർ. ബൈജു

നെയ്യാറ്റിൻകര: എൻ. ശക്തൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക