Image

സൈനിക നടപടി പരിഗണിക്കുമെന്നു ഇറാനു സൗദി അറേബ്യ താക്കീതു നൽകി (പിപിഎം)

Published on 19 March, 2026
സൈനിക നടപടി പരിഗണിക്കുമെന്നു ഇറാനു സൗദി അറേബ്യ താക്കീതു നൽകി (പിപിഎം)

ഇറാൻ ഗൾഫ് രാജ്യങ്ങളുടെ നേരെ ആക്രമണം തുടർന്നാൽ സൈനിക നടപടി പരിഗണിക്കുമെന്നു സൗദി അറേബ്യ താക്കീതു നൽകി. ഖത്തറിന്റെ വാതകപ്പാടത്തു ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഈ പ്രസ്താവന നടത്തിയത്.

ഇറാന്റെ വാതകപ്പാടത്തു ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണത്തോടെ ഇറാനെ കുറിച്ച് ബാക്കി ഉണ്ടായിരുന്ന വിശ്വാസവും പൂർണമായി തകർന്നുവെന്നു ഫൈസൽ പറഞ്ഞു. "ഇറാൻ ആക്രമണം തുടർന്നാൽ രാഷ്ട്രീയേതര സാദ്ധ്യതകൾ ഞങ്ങൾ പരിഗണിക്കും. റിയാദിനും മറ്റു ഗൾഫ് തലസ്ഥാനങ്ങൾക്കും ശക്തമായി തിരിച്ചടിക്കാൻ കഴിയുന്ന സൈനികമായ കരുത്തുണ്ട്."

അതൊഴിവാക്കാൻ ഇറാൻ ആക്രമണങ്ങൾ ഉടൻ  നിർത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. "ഞങ്ങൾ ക്ഷമ കാണിക്കുന്നുണ്ട്. പക്ഷെ അതിനു അതിരുണ്ട്."

നയതന്ത്ര ചർച്ച നടക്കുമ്പോൾ ഇറാൻ നടത്തിയ ആക്രമണം അറബ്-ഇസ്ലാമിക രാജ്യങ്ങളെ വിരട്ടാൻ കരുതിക്കൂട്ടി നടത്തിയ ശ്രമം ആയിരുന്നുവെന്നു അദ്ദേഹം ആരോപിച്ചു.

ഖത്തർ വ്യാഴാഴ്ച്ച ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ അനഭിമതരായി പ്രഖ്യാപിച്ചു അവരോടു നാട് വിടാൻ ആവശ്യപ്പെട്ടു. 24 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.

കുവൈറ്റിൽ ഹിസ്‌ബൊള്ള ബന്ധമുള്ള ഒരു ഭീകര സംഘത്തെ പിടികൂടിയെന്നു അധികൃതർ അറിയിച്ചു.

ആക്രമണം രൂക്ഷമാക്കി യുഎസ്

ഇറാന്റെ വടക്കൻ മേഖലയിൽ ആദ്യമായി ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചതിനു പിന്നാലെ, യുഎസ് ഇറാന്റെ ഉള്ളിലേക്കു കൂടുതൽ കടന്നു ആക്രമിച്ചു തുടങ്ങിയെന്നു ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ അറിയിച്ചു. ഇറാന്റെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങളും നാവിക സേനയുമാണ്‌ ലക്‌ഷ്യം.

മൈൻ സംഭരണികളും നേവൽ ഡിപ്പോകളും കപ്പലുകളും ആക്രമിക്കും. 120 കപ്പലുകളെ തകർത്തു, ഡസൻ കണക്കിനു  മൈൻ പ്ലാറ്റുഫോമുകളിൽ അടിച്ചു. "ഞങ്ങൾ കൂടുതൽ കിഴക്കോട്ടു പറന്നു ഇറാന്റെ വ്യോമാതിർത്തിയിലേക്കു കൂടുതൽ കടക്കുകയാണ്."

Saudi warns Iran of military options

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക