Image

പ്ലാനോയിൽ പണിയുന്ന പുതിയ ഹിന്ദു ക്ഷേത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം (പിപിഎം)

Published on 19 March, 2026
പ്ലാനോയിൽ പണിയുന്ന പുതിയ ഹിന്ദു ക്ഷേത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം (പിപിഎം)

ഡാളസ്-ഫോർട്ട്വർത്ത് മേഖലയിലെ പ്ലാനോയിൽ 2026ൽ തുറക്കാനിരിക്കുന്ന 20,000 ചതുരശ്ര അടി ഗണേശ ക്ഷേത്രത്തിനെതിരെ ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും എതിരെ ആക്രമണം നടത്തുന്നവർ വിമർശനം അഴിച്ചു വിട്ടു. പടുകൂറ്റൻ ക്ഷേത്രം മേഖലയിൽ പതിനെട്ടാമത്തേതാണെന്നു അവർ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി എന്നു സ്വയം വിശേഷിപ്പിച്ചു Info Battle Maiden എന്ന പേരിൽ ആണ് ഒരാൾ എക്‌സിൽ വിഷയം ആദ്യം ഉയർത്തിയത്. "എവിടെയും ക്ഷേത്രങ്ങൾ, വർധിച്ചു വരുന്ന ഇന്ത്യൻ താമസക്കാർ, പാടേ മാറിയ സ്കൂളുകൾ, സംസ്‌കാരം തുടച്ചു നീക്കപ്പെട്ടു. ഇത് ആകസ്മികമല്ല, 100% സംഘടിതമാണ്," കുറിപ്പിൽ ആരോപിക്കുന്നു. "ഈ പ്രളയം നിലയ്ക്കുന്നില്ല."

ഒട്ടേറെ നെറ്റിസൺമാർ വിഷയം ഏറ്റെടുത്തു ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കാൻ വൈകിയില്ല. "ഈ രാജ്യത്തു ചെകുത്താനെ ആരാധിക്കാൻ അനുവദിക്കില്ല. അനുവദിച്ചാൽ നമ്മൾ  കനത്ത വില കൊടുക്കേണ്ടി വരും," ഒരാൾ എക്‌സിൽ എഴുതി.

ക്ഷേത്രങ്ങളെല്ലാം ഹിന്ദു പുരോഹിതന്മാരെ കൊണ്ടുവരാനാണെന്ന് മറ്റൊരാൾ ആരോപിച്ചു. "ഓരോ ക്ഷേത്രം പണിയുമ്പോഴും അവർ നൂറു കണക്കിനു ഹിന്ദു പുരോഹിതന്മാരെയും അവരുടെ കുടുംബങ്ങളെയും കൊണ്ടുവരും."

മറ്റൊരു കുറിപ്പിൽ ഇങ്ങിനെ പറഞ്ഞു: "ഹിന്ദു മതത്തിന്റെ വലിയൊരു ഘടകമാണ് ജാതി. അത് അമേരിക്കാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബുദ്ധമതം ഹിന്ദു മതത്തിന്റെ നല്ല ഭാഗങ്ങൾ എടുത്തു, ചീത്ത ഭാഗങ്ങൾ കളഞ്ഞു. പക്ഷെ അത് ഇന്ത്യക്കാരോടു പറയരുത്!"

ഡാളസ് ഫോർട്ട്വർത്ത് മേഖലയിൽ 235,000 ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്; മൊത്തം ജനസംഖ്യയുടെ 3%.

'18th temple' in Dallas sparks row

 

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-19 11:48:36
ഈ ക്ഷേത്രങ്ങൾ ഒക്കെ കെട്ടിപ്പൊക്കുന്നതിനോടൊപ്പം തന്നേ അമേരിക്കയിലെ സമ്പന്ന ഹൈന്ദവർ, അവരുടെ സഹോദരങ്ങളായ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ദരിദ്ര ഹിന്ദു നാരായണന്മാരെ കൂടി ഒന്ന് സാമൂഹ്യമായി പൊക്കി കൊണ്ടു വന്നിരുന്നെങ്കിൽ , ഈ പാസ്റ്റർമാരും കന്യാ സ്ത്രീകളും ധർമ്മമായി എറിഞ്ഞു കൊടുക്കുന്ന പത്തു പൈസയുടെ അരിയുടെയും മൈദയുടെയും ഡാൽഡയുടെയും പുറകേ പോകേണ്ടിയ ഗതികേട് ഭാരത ഹിന്ദുക്കൾക്ക് ഉണ്ടാവില്ലായിരുന്നു.. കുറഞ്ഞ പക്ഷം പത്തു വൃത്തിയുള്ള പൊതു കക്കൂസെങ്കിലും അവിടെ ആയിരക്കണക്കിനുള്ള ഗാവുകളിൽ കുത്തി കൊടുക്കാനുള്ള സൗമനസ്യം ഹൈന്ദവാമേരിക്കകാർ കാണിച്ചിരുന്നെങ്കിൽ.... Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക