Image

യുഎസ് വിസയ്ക്കു ബോണ്ട് 12 രാജ്യങ്ങൾക്കു കൂടി ബാധകമാക്കി, മൊത്തം 50 (പിപിഎം)

Published on 19 March, 2026
യുഎസ് വിസയ്ക്കു ബോണ്ട് 12 രാജ്യങ്ങൾക്കു കൂടി ബാധകമാക്കി, മൊത്തം 50 (പിപിഎം)

യുഎസ് വിസയ്ക്കു ബോണ്ട് കെട്ടണം എന്ന നിയമം 12 രാജ്യങ്ങൾക്കു കൂടി ബാധകമാക്കി. ഇതോടെ ഏപ്രിൽ 2 മുതൽ മൊത്തം 50 രാജ്യങ്ങളിൽ നിന്നുള്ളവർ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ $15,000 ബോണ്ട് കെട്ടിവയ്ക്കണം.

കംബോഡിയ, എത്യോപ്യ, ജോർജിയ, ഗ്രനേഡ, ലെസോത്തോ, മൊറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കറാഗ്വാ, പാപ്പുവ ന്യൂ ഗിനി, സെയ്‌ഷെൽസ്, ടുണീഷ്യ എന്നിവയാണ് പുതിയ രാജ്യങ്ങൾ.  

ബിസിനസ്, ടൂറിസം വിസകൾക്കു അപേക്ഷിക്കുന്നവർക്കാണ് ഈ ചട്ടം. യുഎസ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർ മടങ്ങി പോകുമ്പോൾ ഈ തുക തിരിച്ചു കൊടുക്കുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. വിസ കിട്ടിയിട്ടും യാത്ര ചെയ്യാത്തവർക്കും പണം തിരിച്ചു കൊടുക്കും.

നിയമം ലംഘിച്ചു വിസ കാലാവധിക്കപ്പുറം താമസിക്കുന്നവരെ തടയാനാണ് ബോണ്ട് എന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. ബോണ്ട് വന്നതോടെ അത്തരം നിയമലംഘനം ഗണ്യമായി കുറഞ്ഞു.

കംബോഡിയ, എത്യോപ്യ, ജോർജിയ, ഗ്രനേഡ, ലെസോത്തോ, മൊറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കറാഗ്വാ, പാപ്പുവ ന്യൂ ഗിനി, സെയ്‌ഷെൽസ്, ടുണീഷ്യ എന്നിവയാണ് പുതിയ രാജ്യങ്ങൾ.

കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ചേർക്കാൻ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. യുഎസ് നികുതിദായകർക്കു ചെലവ് കുറയ്ക്കാനും ഇതുപകരിക്കും. ഇപ്പോൾ ഒരു അനധികൃത താമസക്കാരനെ പുറത്താക്കാൻ $18,000 ചെലവുണ്ട്.

US expands visa bond rule to 50 nations

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക