Image

പാളയത്തില്‍ പട; കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ന്നെന്ന് എം വി ഗോവിന്ദന്‍

Published on 19 March, 2026
പാളയത്തില്‍ പട; കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ന്നെന്ന്  എം വി ഗോവിന്ദന്‍

കോഴിക്കോട് ; വലിയ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ കണ്ട കോണ്‍ഗ്രസും യു ഡി എഫും പാളയത്തിലെ പടയ്ക്ക് മുമ്പിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബലാബലമാകും എന്നൊക്കെ കരുതിയിരുന്ന കോണ്‍ഗ്രസില്‍ വലിയ രീതിയിലുള്ള തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം.കോണ്‍ഗ്രസ്സില്‍ എം പിമാര്‍ക്ക് പലര്‍ക്കും മത്സരിക്കണം. സുധാകരന്റെ തീരുമാനം എന്താണെന്ന് അറിയില്ല.
ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നില്ല. ഇന്ന് വരുമെന്ന് കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ പറയുന്നു.

 ഇടതു സര്‍ക്കാറിന്റെ മൂന്നാം ടേം എന്ന് പറയുന്നത് ആര്‍ക്കെങ്കിലും മുഖ്യമന്ത്രി ആകാനോ മന്ത്രി ആകാനോ അല്ല. വികസന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.മന്ത്രി അബ്ദുറഹ്മാന്‍ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാന്‍ തീരുമാനിക്കട്ടെ. എല്‍ഡി എഫില്‍ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. 

അതേസമയം, കണ്ണൂരില്‍ വിമതനായ ടികെ ഗോവിന്ദനെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് എംവി ഗോവിന്ദന്‍ ഒഴിഞ്ഞു മാറി. പാര്‍ട്ടി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കാണും. ഇടത് പക്ഷത്ത് ചില പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക