
യുഎസ് സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്ന 3.5-3.75% പലിശ നിരക്കുകൾ മാറ്റുന്നില്ലെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ ബുധനാഴ്ച്ച അറിയിച്ചു. എണ്ണവില ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
"വിലക്കയറ്റം പ്രതീക്ഷിച്ച പോലെ കുറഞ്ഞതായി കാണുന്നില്ല. വിലക്കയറ്റം കുറഞ്ഞാൽ മാത്രമേ നിരക്കുകൾ കുറയ്‌ക്കൂ."
നിലവിലെ നിരക്കുകൾ ഉചിതമാണെന്നു ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി തീരുമാനിച്ചതായി പവൽ അറിയിച്ചു. യുഎസ് സമ്പദ് വ്യവസ്ഥ ഭദ്രമായി വികസിച്ചു കൊണ്ടിരിക്കയെണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റ് സംഭവ വികാസങ്ങൾ യുഎസ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യക്തമല്ല. എണ്ണവില കയറുമ്പോൾ പ്രത്യാഘാതം വലുതാവാം. ചിലപ്പോൾ ചെറുതുമാവാം.
തനിക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടത്തുന്ന ക്രിമിനൽ അന്വേഷണം പൂർത്തിയാവുന്നു വരെ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നു പവൽ പറഞ്ഞു. നിരക്ക് കുറയ്ക്കാൻ പവൽ മടിക്കുന്നതു കൊണ്ട് അദ്ദേഹത്തെ നീക്കി തന്റെ സ്വന്തം ആളായ കെവിൻ വാർഷിനെ സ്ഥാപിക്കാൻ പ്രസിഡന്റ് ട്രംപ് തിരക്ക് കൂട്ടുമ്പോഴാണ് ആ പ്രസ്താവം.
വാർഷിനെ സെനറ്റ് സ്ഥിരീകരിച്ചിട്ടില്ല. പവലിനെതിരായ അന്വേഷണം കഴിഞ്ഞു മാത്രമേ അക്കാര്യം കൈകാര്യം ചെയ്യേണ്ടതുള്ളൂ എന്നാണ് റിപ്പബ്ലിക്കൻ സെനറ്റർമാർ പറഞ്ഞിട്ടുള്ളത്.
മേയിൽ കാലാവധി കഴിയുന്ന പവലിനു പക്ഷെ 2028 ജനുവരി വരെ ബോര്ഡിൽ തുടരാം.
US Fed keeps interest rates unchanged