Image

പാലക്കാട് എൻഎംആർ റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

Published on 18 March, 2026
 പാലക്കാട് എൻഎംആർ റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പ്രമുഖ ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. നേരത്തെ പി സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

 രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായും ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായും പാലക്കാട് മത്സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ കൊടുവള്ളി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു. കൊടുവള്ളിയിൽ ഇത്തവണ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക