Image

മിനസോട്ട സെനറ്റിലെ ഹിന്ദു വിദ്വേഷത്തെ എതിർക്കുന്ന പ്രമേയത്തിനു പിന്തുണയേറി (പിപിഎം)

Published on 18 March, 2026
 മിനസോട്ട സെനറ്റിലെ ഹിന്ദു വിദ്വേഷത്തെ എതിർക്കുന്ന പ്രമേയത്തിനു പിന്തുണയേറി (പിപിഎം)

ഹിന്ദുമത വിശ്വാസികളായ അമേരിക്കൻ പൗരന്മാർ നേരിടുന്ന വിവേചനത്തിനെതിരെ മിനസോട്ട സെനറ്റിൽ അവതരിപ്പിച്ച പ്രമേയത്തിനു പിന്തുണയേറി. സെനറ്റ് അംഗങ്ങൾ ഈ വിഭാഗത്തിനെതിരായ പ്രവർത്തനങ്ങളെ കുറിച്ചു മൊഴിയെടുപ്പു നടത്തിയപ്പോൾ നാനൂറിലേറെ കമ്മ്യൂണിറ്റി  അംഗങ്ങൾ പിന്തുണ നൽകി.

മിനസോട്ട മത സ്വാതന്ത്ര്യത്തിനുള്ള പിന്തുണ ഉറപ്പാക്കുമെന്നു പ്രമേയം അടിവരയിടുന്നു.

കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയാണ് ഈ നീക്കത്തിന് മുൻകൈയെടുത്തത്. സംസ്ഥാനത്തും രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചു സമുദായ അംഗങ്ങൾ സെനറ്റ് ജുഡീഷ്യറി ആൻഡ് പബ്ലിക് സേഫ്റ്റി കമ്മിറ്റി മുൻപാകെ മൊഴി നൽകിയിരുന്നു.

ജനപ്രതിനിധികളുടെ പിന്തുണ ആവശ്യപ്പെട്ട ഹിന്ദു സമുദായ അംഗങ്ങളുടെ അഭ്യർഥനയ്ക്കു വേഗത്തിൽ നാനൂറോളം ഒപ്പുകൾ ലഭിച്ചു.

ഹൈന്ദവ സമൂഹത്തിനെതിരായ വിദ്വേഷം ഉണ്ടെന്ന വസ്തുത അംഗീകരിക്കണമെന്നു ജ്യുവിഷ് കമ്മ്യൂണിറ്റി റിലേഷൻസ് കൗൺസിൽ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ എതാൻ റോബെർട്സ് പറഞ്ഞു.  

Hinduphobia resolution gains traction in  Minnesota 

Join WhatsApp News
andrew 2026-03-18 15:44:09
''The future of America might be more Indian than you think. From education and tech leadership to entrepreneurship and high-income households, the Indian diaspora is making a massive impact across the U.S. With about 5 million Indians in the U.S. today and projections pointing to 25 million by 2050, the influence is only growing. The real question is — How can different cultures do better at learning from each other?. Will we ever be able to educate the magga whites on what we are???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക