
നൂറിലേറെ ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ചേർന്നു നാഷണൽ അലയൻസ് ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസ് (എൻ എ ഐ ഒ) എന്ന പേരിൽ പൊതുവേദിക്കു രൂപം നൽകി. മുന്നോറോളം സാമൂഹ്യ നേതാക്കളും ഈ കുടക്കീഴിൽ ഒത്തുചേർന്നു.
ന്യൂ യോർക്കിൽ വച്ച് മാർച്ച് 8നു രൂപം നൽകിയ കൂട്ടായ്‌മയുടെ ലക്‌ഷ്യം ഇതാണ്: “One Voice. One Platform. One American Indian Community.”
അമേരിക്കൻ സമൂഹത്തിനും ഇന്ത്യ-യുഎസ് ബന്ധങ്ങൾക്കും ഗണ്യമായ സംഭാവന നൽകുന്ന ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കൻ സംഘടനകൾ പതിറ്റാണ്ടുകളായി ഒത്തു ചേരാതെയാണ് പ്രവർത്തിച്ചു വന്നത്. അവരെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് എൻ എ ഐ ഒ രൂപം കൊണ്ടത്.
നാസോ കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലേക്മാൻ, കോൺഗ്രസ് അംഗങ്ങളായ ടോം സോസി, ആന്തണി ഡി എസ്പോസിറ്റോ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
നവീൻ ഷാ, ചിന്തു പട്ടേൽ, ഹാരി ബൊള്ള, രാജ് ഭയാനി, മധു പരീക് തുടങ്ങിയവർ മുൻകൈയെടുത്ത പുതിയ കൂട്ടായ്മയിൽ 80 പ്രമുഖ സമൂഹ നേതാക്കളുടെ പങ്കാളിത്തവും ഉണ്ട്.
25 വിശിഷ്ട വനിതകൾ ഉൾപ്പെട്ട വിമൻസ് കൗൺസിലിനും രൂപം നൽകി.
നാഷണൽ കൺവെൻഷനുകൾ, എ ഐ നെറ്റ്വർക്കിങ്, കുടിയേറ്റ വിഷയത്തിലെ നിലപാടുകൾ എന്നിങ്ങനെ പൊതുതാത്പര്യ വിഷയങ്ങൾ ഏറെയാണ്. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളും ഉണ്ട്.
ഈ വർഷം ഓഗസ്റ്റ് 15നു സ്വാതന്ത്ര്യ ദിനവും 2027 ജൂലൈ 4നു നാഷണൽ കൺവെൻഷനും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
National alliance unites over 100 Indian American groups