
ഡൽഹി: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്രായേൽ വധിക്കുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ് ഇസ്മായിൽ ഖത്തബ്.
ഖത്തീബിന്റെ മരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.