Image

ഹൈക്കമാന്‍ഡ് വഴങ്ങി?; കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിച്ചേക്കും

Published on 18 March, 2026
ഹൈക്കമാന്‍ഡ് വഴങ്ങി?; കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിച്ചേക്കും

തിരുവനന്തപുരം: സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസില്‍ സമവായമെന്ന് സൂചന. കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റ് നല്‍കാന്‍ തത്വത്തില്‍ ധാരണയായതാണ് അറിയുന്നത്. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും.സമവായത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന വാര്‍ത്ത സമ്മേളനം സുധാകരന്‍ ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത് .

കെ സുധാകരനും അടൂര്‍ പ്രകാശിനും കേരള ഹൗസില്‍ നിന്നും ബാധ്യത രഹിത സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഒരുക്കം തുടങ്ങി.


എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ കണ്ണൂരില്‍ നിന്നും മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യത്തിന് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. സുധാകരന് പുറമെ അടൂര്‍ പ്രകാശും ഷാഫി പറമ്പിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്.

കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഇറക്കിയേക്കും എന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള നാല്‍പത് സീറ്റിലും ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാര്‍ മത്സരിക്കണോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിച്ച് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക