
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാൻ തീരുമാനം. ശശിക്കായി മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തും.
നേരത്തെ, ശശിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ടത്.
കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം പി.കെ. ശശിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ മണ്ഡലത്തിലെ വിജയസാധ്യതയും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ശശിയെ പിന്തുണയ്ക്കുകയായിരുന്നു.