Image

കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ ചാടി അപകടം ; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

Published on 18 March, 2026
കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ  ചാടി അപകടം ; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകന്‍ ആദിത്യനുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പുനലൂര്‍-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ച് കഴിഞ്ഞദിവസം വൈകീട്ടാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റ കുറുകെ കാട്ടുപന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെവരുമ്പോഴാണ് സംഭവം.

 അപകടത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തും കൈകാലുകള്‍ക്കുമാണ് പരുക്ക്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക