
ഇറാൻ നിയന്ത്രണത്തിലാക്കിയ ഹോർമുസ് കടലിടുക്കിനടുത്തു അവരുടെ മിസൈലുകൾ സംഭരിച്ചിട്ടുള്ള ഭൂഗർഭ കേന്ദ്രങ്ങളിൽ ചൊവാഴ്ച്ച രാത്രി യുഎസ് 5,000 പൗണ്ട് ബോംബുകൾ വർഷിച്ചെന്നു സെന്റ്‌കോം അറിയിച്ചു.
ഹോർമുസ് തീരത്തെ മിസൈൽ സംഭരണികൾ കപ്പൽ ഗതാഗതത്തിനു ഭീഷണിയാണെന്നു അവർ ചൂണ്ടിക്കാട്ടി.
ബങ്കർ ബസ്റ്റർ എന്നറിയപ്പെടുന്ന ജി ബി യു-72 ബോംബുകൾ ഭൂമി തുളച്ചു ആഴത്തിൽ പോയി ലക്ഷ്യത്തിൽ അടിക്കുമെന്നാണ് യുഎസ് പറയുന്നത്.
ഹോർമുസിൽ ഗതാഗതം തടയാനുള്ള ഇറാന്റെ കഴിവ് വേഗത്തിൽ ഇല്ലാതാക്കുമെന്നു സെന്റ്‌കോം കമാൻഡർ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
US bombs Iran's underground missiles near Hormuz