Image

എപ്‌സ്റ്റീൻ കേസിൽ വിശദീകരണം നൽകാൻ അറ്റോണി ജനറൽ പാം ബോണ്ടിയെ കോൺഗ്രസ് വിളിപ്പിച്ചു (പിപിഎം)

Published on 18 March, 2026
എപ്‌സ്റ്റീൻ കേസിൽ വിശദീകരണം നൽകാൻ അറ്റോണി ജനറൽ പാം ബോണ്ടിയെ കോൺഗ്രസ് വിളിപ്പിച്ചു (പിപിഎം)

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ വിശദീകരണങ്ങൾ നൽകാൻ യുഎസ് അറ്റോണി ജനറൽ പാം ബോണ്ടിയെ കോൺഗ്രസിന്റെ ഓവർസൈറ്റ് കമ്മിറ്റി വിളിപ്പിച്ചു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന നിഗമനത്തിലാണ് വിശദീകരണം തേടുന്നതെന്നു കമ്മിറ്റിയുടെ റിപ്പബ്ലിക്കൻ ചെയർമാൻ ജെയിംസ് കോമർ ചൂണ്ടിക്കാട്ടി. 

എപ്‌സ്റ്റീൻ ഫയലുകളിലെ പല കാര്യങ്ങളും ജസ്റ്റിസ് ഡിപ്പാർട്മെന്റ് മറച്ചുവച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, ബോണ്ടിക്കു സപ്പീന അയക്കണമെന്നു റിപ്പബ്ലിക്കൻ അംഗം നാൻസി മെയ്‌സ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഈ സപ്പീന തികച്ചും അനാവശ്യമാണെന്നു ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു.

എപ്‌സ്റ്റീന്റെ ഇരകളായ പലരുടെയും പേരുകൾ മറച്ചു വയ്ക്കാൻ ശ്രമിക്കാത്ത ഡിപ്പാർട്മെന്റ് പ്രസിഡന്റ് ട്രംപ് ഉൾപ്പെടെ ചില പ്രമുഖരെ പേരെടുത്തു പറയുന്ന ഭാഗങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്ന ആരോപണം ശക്തമാണ്.

ഏപ്രിൽ 14നു ഹാജരാവാനാണ് ബോണ്ടിയോടു ആവശ്യപ്പെട്ടിട്ടുള്ളത്.

House panel summons AG over Epstein files 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക