
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ ലാറിജനി സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ് പിന്നാലെ സോഷ്യൽ മീഡിയയിൽ കയറ്റിയ ഇറാൻ ആ മരണവാർത്ത സ്ഥിരീകരിക്കാൻ വിസമ്മതിച്ചു.
ടെഹ്റാന് സമീപം കൃത്യമായ ആക്രമണത്തിലാണ് ലാറിജനിയെ വധിച്ചതെന്നു ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്സ് അറിയിച്ചു. ആഭ്യന്തര സുരക്ഷയുടെ ചുമതലയുളള ബസിജ് മിലീഷ്യ മേധാവി ഗോലംറെസ സൊലൈമാനിയെയും വധിച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ച ശേഷം ഏറെ അധികാരങ്ങൾ നൽകപ്പെട്ട ലാറിജനി ഇറാന്റെ ആണവ ചർച്ചകളിൽ പങ്കെടുത്തു പാശ്ചാത്യ ലോകത്തിനു പരിചിതനായിരുന്നു. ഭരണകൂടത്തിൽ കരുതന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണ്ടിരുന്നത്.
ശ്രീ ലങ്കയ്‌ക്കു സമീപം യുഎസ് ആക്രമണത്തിൽ മരിച്ച 84 സൈനികരുടെ സംസ്‌കാരം ചൊവാഴ്ച്ച നടക്കാനിരിക്കെ അവരെ ആദരിക്കുന്ന ലാറിജനിയുടെ കുറിപ്പാണ് ഇറാൻ സോഷ്യൽ മീഡിയയിൽ തിങ്കളാഴ്ച്ച രാത്രി കയറ്റിയത്. വെള്ളിയാഴ്ച്ച പ്രസിഡന്റുമൊത്തു ടെഹ്റാനിൽ അൽ ഖുദ്‌സ് ദിനാചരണത്തിൽ ലാറിജനി പങ്കെടുത്തിരുന്നു.
Israel claims it assassinated Larijani