Image

10 വർഷമായി മണ്ഡലത്തിൽ നടത്തിയ കഠിനാധ്വാനം ജനത്തിനറിയാം, താൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആഗ്രഹം; എൽദോസ് കുന്നപ്പിള്ളി

Published on 17 March, 2026
 10 വർഷമായി മണ്ഡലത്തിൽ  നടത്തിയ കഠിനാധ്വാനം   ജനത്തിനറിയാം, താൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആഗ്രഹം; എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടെന്ന വാർത്തകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഡൽഹിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ താൻ നടത്തിയ കഠിനാധ്വാനവും വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കറിയാമെന്നും, അസാധ്യമായ പല കാര്യങ്ങളും പെരുമ്പാവൂരിൽ നടപ്പിലാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സീറ്റ് ലഭിക്കുകയാണെങ്കിൽ 15,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. “നേതൃത്വത്തിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. എന്നാൽ എനിക്ക് സീറ്റ് നിഷേധിക്കാനുണ്ടായ അയോഗ്യത എന്താണെന്ന് അവർ പരിശോധിക്കണം,” എൽദോസ് ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക