Image

ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനു സ്തനാർബുദം കണ്ടെത്തിയതായി ട്രംപ് (പിപിഎം)

Published on 17 March, 2026
ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനു സ്തനാർബുദം കണ്ടെത്തിയതായി ട്രംപ് (പിപിഎം)

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനു സ്തനാർബുദവും ഉണ്ടെന്നു കണ്ടെത്തിയതായി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു. രോഗം ആദ്യ ഘട്ടത്തിലാണ്. 68 വയസുള്ള വൈൽസ് ചികിത്സയും ജോലിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വൈൽസിനെ സഹായിക്കാൻ കരുത്തുറ്റ മെഡിക്കൽ ടീം ഉണ്ടെന്നു ട്രംപ് പറഞ്ഞു. "ചികിത്സ തുടരുമ്പോഴും അവർ വൈറ്റ് ഹൗസിൽ മുഴുവൻ സമയവും ഉണ്ടാവും. അതെനിക്കു വലിയ സന്തോഷമായി."

വൈൽസ് ഭരണകൂടത്തിൽ പ്രധാനപ്പെട്ട വ്യക്തിയാണെന്നു ട്രംപ് പറഞ്ഞു. "എന്റെ പ്രധാനപ്പെട്ട ഉപദേഷ്ടാവായ സൂസി കരുത്തുറ്റ സ്ത്രീയാണ്. അമേരിക്കൻ ജനതയെ സേവിക്കുന്നതിൽ അവർ ഉറച്ചു നിൽക്കയാണ്. ഞാനും മെലാനിയയും എല്ലാ ദിവസവും അവർക്കൊപ്പമുണ്ട്."  

ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വൈൽസ് അദ്ദേഹത്തോടൊപ്പം വൈറ്റ് ഹൗസ് ഈസ്റ്റ് റൂമിൽ കെന്നഡി സെന്റർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

Trump says his Chief of Staff Wiles has early-stage cancer​

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക