
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താൻ സ്നേഹിക്കുന്നു എന്ന പ്രസിഡന്റ് ട്രംപിന്റെ സന്ദേശം ഡൽഹിയിൽ 'ഇന്ത്യ ടുഡേ കോൺക്ലേവി'ൽ വലതുതീവ്രവാദി ഇൻഫ്ലുവൻസർ ലോറ ലൂമർ വായിച്ചു.
വേദിയിൽ കയറുന്നതിനു മുൻപ് താൻ ട്രംപിനോടു സംസാരിച്ചെന്നു ലുമർ പറഞ്ഞു. അതിനു ശേഷമാണു സന്ദേശം വായിച്ചത്.
"ഞാൻ ഒരു മണിക്കൂർ മുൻപ് പ്രസിഡന്റുമായി സംസാരിച്ചു. അദ്ദേഹം എന്നോടു പറഞ്ഞത് ഞാൻ വായിക്കാം. അദ്ദേഹം പറഞ്ഞു: 'ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു. ഞാൻ മോദിയെയും സ്നേഹിക്കുന്നു എന്ന് ദയവായി അവരെ അറിയിക്കുക. ഇന്ത്യൻ ജനതയെയും ഞാൻ സ്നേഹിക്കുന്നു. മോദി ഗംഭീര നേതാവാണ്, എന്റെ സുഹൃത്തുമാണ്. താമസിയാതെ ഞാൻ ഇന്ത്യയിൽ എത്തുമെന്ന് ഇന്ത്യൻ ജനതയെ അറിയിക്കുക."
Trump says he loves India and Modi