
യുഎസിൽ ജീവിക്കുന്ന അഞ്ചു മില്യനോളം ഇന്ത്യക്കാരിൽ ഒരു മില്യനെങ്കിലും അനധികൃതർ (illegal) ആണെന്നു ഫ്ലോറിഡയിൽ ഇന്ത്യക്കാർക്കെതിരെ വാളെടുത്ത വലതു പക്ഷ നേതാവ് ചാൻഡ്‌ലർ ലാൻഗെവിൻ എക്‌സിൽ ആരോപിച്ചു.
"അവരെ ഉടൻ നാടുകടത്തണം," അദ്ദേഹം ആവശ്യപ്പെട്ടു.
"യുഎസിൽ 5 മില്യൺ ഇന്ത്യക്കാരുണ്ട്. അതിൽ ഒരു മില്യൺ ഇല്ലീഗലാണ്," അദ്ദേഹം കുറിച്ചു. "30 വർഷം മുൻപ് യുഎസിൽ ഇന്ത്യക്കാർ തന്നെ ഉണ്ടായിരുന്നില്ല. അഞ്ചു വർഷം മുൻപ് എച്-1ബി/സ്റ്റുഡന്റ് വിസകളിലാണ് അവർ കൂട്ടമായി എത്തിയത്.
"നമ്മുടെ രാജ്യത്തു നിയമപരമായോ ചരിത്രപരമായോ ഒരു മുൻ ബന്ധവും ഇല്ലാത്ത ഒരു വിദേശ ഗ്രൂപ്പാണ് അവർ. അഞ്ചു മില്യൺ ആളുകളെ നാടു കടത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല."
പ്രസിഡന്റ് ട്രംപിന്റെ 'മാഗാ' പ്രസ്ഥാനത്തിൽ പെട്ട ലാൻഗെവിൻ കുടിയേറ്റ വിഷയത്തിൽ നിരന്തരം ഇന്ത്യക്കാരെ ലക്‌ഷ്യം വയ്ക്കുന്ന നേതാവാണ്.
യുഎസ് സെൻസസ് അനുസരിച്ചു 1990ൽ ഇന്ത്യൻ വംശജർ 870,000 പേരാണ് ഉണ്ടായിരുന്നത്. അതിനു ശേഷം ഗണ്യമായ വർധന ഉണ്ടായി. 2000 ആണ്ടായപ്പോൾ 1.8 മില്യൺ എത്തി എന്നാണ് ഡാറ്റ. 2023ൽ മൊത്തം 5.2 മില്യൺ എന്നാണ് കണക്ക്. ഏഷ്യൻ അമേരിക്കൻ വംശജരിൽ 21%.
ഈ വേഗത്തിലുള്ള വളർച്ച ഉണ്ടായത് പ്രധാനമായും വിദഗ്‌ധ ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വരവ് കാരണമാണ്.
Langevin attacks Indians again