Image

യു എ ഇയിൽ ഇറാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് ആറു പേർ; 142 പേർക്കു പരുക്കേറ്റു (പിപിഎം)

Published on 16 March, 2026
യു എ ഇയിൽ ഇറാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് ആറു പേർ; 142 പേർക്കു പരുക്കേറ്റു (പിപിഎം)

ഇറാന്റെ ആക്രമണങ്ങളിൽ യു എ ഇയിൽ ആറു പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അബുദാബിയിൽ പ്രതിരോധ വകുപ്പ് ഞായറാഴ്ച്ച അറിയിച്ചു. 142 പേർക്കു പരുക്കേറ്റു.

മരിച്ചവരിൽ എമിറേറ്റികളും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ വംശജരും ഉൾപ്പെടുന്നു. 

യു എ ഇയുടെ ആകാശ പ്രതിരോധം ഇറാന്റെ 298 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു തകർത്തു. 1,606 ഡ്രോണുകളും 15 ക്രൂസ് മിസൈലുകളൂം പ്രതിരോധിച്ചു.

ഞായറാഴ്ച്ച മാത്രം നാലു ബാലിസ്റ്റിക് മിസൈലുകളും ആറു ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചു.

ദുബായ് വിമാനത്താവളത്തിനു സമീപം ഞായറാഴ്ച്ച ആക്രമണത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്നു ഫ്ലൈറ്റുകൾ തത്കാലത്തേക്കു നിർത്തിവച്ചു.

അബുദാബിയിൽ റുവൈസ് വ്യവസായ മേഖലയ്ക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നു തീപിടിത്തം ഉണ്ടായി. ആളപായമില്ല.

കിഴക്കു ഫുജൈറയിൽ എണ്ണ സംഭരണിക്കു നേരെ ആക്രമണം ഉണ്ടായി. തീ പിടിത്തം നിയന്ത്രണാധീനമാക്കി. ഒരു ജോർദാൻ വംശജനു നിസാര പരുക്കേറ്റു.

യുഎസും ഇസ്രയേലും അറബ് രാജ്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതായി ഇറാന് അറിവുണ്ടെന്നു വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അറാഗ്ച്ചി ഞായറാഴ്ച്ച ആരോപിച്ചു.  

Death toll in UAE mounts to 6

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക