
കാഠ്മണ്ഡു: മധ്യ നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ മനകമനയില്‍ ആരാധനയ്ക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് ഗൂര്‍ഖ ജില്ലയിലെ ജില്ലാ ട്രാഫിക് പൊലീസ് മേധാവി സൂരജ് ആര്യാല്‍ പറഞ്ഞു. മുത്തുകുമാര്‍ (58), അനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയാല്‍ (57), മീന (58), തമിളാര്‍സി (60) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.