Image

'ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അഞ്ച് കോടി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു', ഡി.കെ. ശിവകുമാർ

Published on 15 March, 2026
'ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അഞ്ച് കോടി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു', ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർച്ച് 16 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഒഡിഷയിലെ ഓരോ എംഎൽഎമാർക്കും അഞ്ച് കോടി രൂപ വാഗ്‌ദാനം ചെയ്‌തതെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സ്ഥാനാർഥിക്ക് വേണ്ടിയാണ് കൈക്കുലി വാഗ്‌ദാനം ചെയ്‌തതെന്നും ശിവകുമാർ പറഞ്ഞു.

ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർ ഇപ്പോൾ ബിഡദി റിസോർട്ടിലാണ് താമസിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. കർണാടകയിലെ ബട്ടരായണപുരത്തെ സുരേഷ് എന്ന വ്യക്തി വഴിയാണ് ബിജെപി ഇവർക്ക് താമസിക്കാനുള്ള മുറി റിസോർട്ടിൽ ബുക്ക് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് അവർ എംഎൽഎമാരെ ബന്ധപ്പെടുകയും അഞ്ച് കോടി വാഗ്‌ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ ഞങ്ങളുടെ ഒഡിഷ എംഎൽഎമാർ ഈ പ്രലോഭനത്തില്‍ കുടുങ്ങിയിട്ടില്ല. അവർ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഞങ്ങളുടെ ആളുകൾ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് പിടികൂടി എന്ന് ശിവകുമാർ പറഞ്ഞു.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കും. ഒഡിഷ എംഎൽഎമാർ എഐസിസി പ്രസിഡൻ്റിനെ കണ്ട് എല്ലാം വിശദീകരിക്കും. ഇത് ഓപ്പറേഷൻ ലോട്ടസിൻ്റെ ശ്രമമാണെന്നും ശിവകുമാർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക