
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ സഖാവ് എന്ന് അഭിസംബോധന ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിനെ തിരുത്തി പ്രവർത്തകർ. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് നാസറിനെ പ്രവർത്തകർ തിരുത്തിയത്.
ജി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ പാർട്ടി നേരിടുമെന്ന് പറയുന്നതിനിടയിലാണ് നാസർ 'സഖാവ് ജി. സുധാകരൻ' എന്ന് വിശേഷിപ്പിച്ചത്. ഉടൻ തന്നെ സദസ്സിലിരുന്ന പ്രവർത്തകർ സുധാകരനെ സഖാവ് എന്ന് വിളിക്കേണ്ടതില്ലെന്ന് വിളിച്ചു പറയുകയായിരുന്നു.
താൻ പണ്ട് മുതൽക്കേ സുധാകരനെ സഖാവ് എന്ന് വിളിച്ചു ശീലിച്ചതാണെന്നും, തന്റെ രക്തസാക്ഷിയായ സഹോദരൻ ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് അദ്ദേഹമെന്നും ഇതോടെ നാസർ വിശദീകരിച്ചു. എസ്‌എഫ്‌ഐ കാലഘട്ടം മുതലുള്ള ആത്മബന്ധം കാരണമാണ് അങ്ങനെ വിളിച്ചു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.