
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത അദ്ദേഹത്തിന്റെ ഓഫിസ് നിഷേധിച്ചപ്പോൾ 'കുട്ടികളെ കൊല്ലുന്ന' നേതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ തേടിപ്പിടിച്ചു കൊല്ലുമെന്നു ഇറാൻ താക്കീതു നൽകി.
ഇറാൻ തന്നെയാണ് ടെൽ അവീവിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹു മരിച്ചെന്നു റിപ്പോർട്ട് ചെയ്തത്. ദിവസങ്ങളായി പൊതുവേദികളിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അദ്ദേഹം സുരക്ഷിതനാണ് എന്നു ഇസ്രയേൽ അറിയിച്ചു.
"കുട്ടികളെ കൊല്ലുന്ന ഈ ക്രിമിനൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞങ്ങൾ അയാളെ തേടിപ്പിടിച്ചു അവസാനിപ്പിക്കുക തന്നെ ചെയ്യും," ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി പറഞ്ഞു.
മാർച്ച് 12നു പുറത്തു വന്ന നെതന്യാഹുവിന്റെ ഒരു വിഡിയോയിൽ അദ്ദേഹത്തിനു വലതു കയ്യിൽ ആറു വിരലുകൾ ഉള്ളതായി കാണുന്നത് സംശയകരമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എ ഐ പിഴവാണെന്ന് വിശദീകരണം ഉണ്ടായപ്പോൾ വീഡിയോ തന്നെ എ ഐ ആണോ എന്ന ചോദ്യം ഉയർന്നു.
ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയെ വധിക്കുമെന്നു നെതന്യാഹു ആ വിഡിയോയിൽ പറഞ്ഞിരുന്നു. യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം ആദ്യമായാണ് ടി വിയിൽ പ്രത്യക്ഷപ്പെട്ടത്.
നെതന്യാഹു കൊല്ലപ്പെട്ടെന്ന വാർത്ത അദ്ദേഹത്തിന്റെ ഓഫിസ് ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. സഹായികളും മൗനത്തിലാണ്. ഓഫിസ് തുർക്കി വാർത്താ ഏജൻസിക്കു നൽകിയ അറിയിപ്പിലാണ് മരണവാർത്ത നിഷേധിച്ചത്.
സോഷ്യൽ മീഡിയയിൽ മൂന്നു ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്ന നെതന്യാഹുവിന്റെ മകൻ യായിർ നെതന്യാഹുവും മാർച്ച് 9നു ശേഷം അപ്രത്യക്ഷനായിരിക്കയാണ്.
Iran vows to kill Netanyahu 'if he's alive'