
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ യാചിക്കയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. എന്നാൽ അവർ വയ്ക്കുന്ന വ്യവസ്ഥകളിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
"ഇറാൻ ഒത്തുതീർപ്പിനു ആഗ്രഹിക്കുന്നു, പക്ഷെ അവരുടെ വ്യവസ്ഥകൾ മതിയാവുന്നില്ല," ട്രംപ് എൻ ബി സി ന്യൂസിനോടു പറഞ്ഞു. "ഇറാൻ അണ്വായുധങ്ങൾ ഉണ്ടാക്കില്ലെന്നു ഉറപ്പു നൽകേണ്ടതുണ്ട്."
വളരെ ഉറച്ച വ്യവസ്ഥകളിൽ മാത്രമേ യുദ്ധം തീർക്കാൻ കഴിയൂ എന്നദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പുതിയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. “ഇല്ലെന്നാണ് ഞാൻ കേട്ടത്, ഉണ്ടെങ്കിൽ അദ്ദേഹം ആ രാജ്യത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യണം: കീഴടങ്ങുക.”
ഇസ്രയേൽ ആക്രമണകാരി
യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ് എന്നു നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. യുഎസിനോ ഇസ്രയേലിനോ വ്യക്തമായ യുദ്ധ പരിപാടി ഇല്ല താനും.
മുൻകരുതൽ എന്ന നിലയിൽ എന്നവകാശപ്പെട്ടു യുദ്ധത്തിനു പോയ ഇസ്രയേൽ ആക്രമണകാരി ആണെന്ന് അദ്ദേഹം വ്യക്തമാക്കി. നോർവെയിൽ ആരുടെയും അണ്വായുധങ്ങൾ സൂക്ഷിക്കാൻ സാധ്യമല്ലെന്നു ഗഹർ സ്റ്റോർ പറഞ്ഞു.
Trump rejects talks with Iran