Image

സ്ഥാനാര്‍ഥിത്വം പാർട്ടി തീരുമാനിക്കും ; പിന്നോട്ടില്ലെന്ന സൂചന നല്‍കി കെ സുധാകരന്‍

Published on 15 March, 2026
സ്ഥാനാര്‍ഥിത്വം പാർട്ടി തീരുമാനിക്കും ; പിന്നോട്ടില്ലെന്ന സൂചന നല്‍കി കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി കെ സുധാകരന്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കും എന്നാണ് സുധാകന്റെ ഏറ്റവും പുതിയ പ്രതികരണം. ഡല്‍ഹിയിലേക്ക് പോകുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ സുധാകരന്‍ തയ്യാറായില്ല. സന്തത സഹചാരി ആയിരുന്ന കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് കൈമാറുന്ന ചടങ്ങിനിടെയാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടത് എഐസിസിയാണ്. അത് അനുസരിച്ച് തീരുമാനിക്കും. കെ സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ സന്തോഷമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. കണ്ണൂരില്‍ പ്രതിസന്ധിയില്ല. കെ സുധാകരനെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷമ മുഹമ്മദ് പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ കെ സുധാകരന്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ കെ. സുധാകരന്‍ എം.പി. നേതൃത്വത്തിന്റെ അനുനയശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറല്ലെന്ന സൂചനയാണ് നേരത്തെ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താനുള്ള ക്ഷണവും നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക