Image

നാടുകടത്തുൽ ഊർജിതമാക്കാൻ ട്രംപിന്റെ അനുയായികൾ പുതിയ ഗ്രൂപ്പുണ്ടാക്കി (പിപിഎം)

Published on 15 March, 2026
നാടുകടത്തുൽ ഊർജിതമാക്കാൻ ട്രംപിന്റെ അനുയായികൾ പുതിയ ഗ്രൂപ്പുണ്ടാക്കി (പിപിഎം)

രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടു കടത്താൻ പ്രസിഡന്റ് ട്രംപിന്റെ മേൽ സമമർദം ചെലുത്തുന്നതിനു അദ്ദേഹത്തിന്റെ അനുയായികൾ പുതിയൊരു സഖ്യമുണ്ടാക്കി: Mass Deportation Coalition. നാടുകടത്തൽ നടപടികൾ കൂടുതൽ വിശാലമാക്കണമെന്നും കൂടുതൽ ഊർജിതമായ നടപടികൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു.

അക്രമാസക്തരായ കുടിയേറ്റക്കാരെ മുൻഗണന നൽകി നാടുകടത്തുക എന്ന നയം പോരെന്നു കൊയാലിഷൻ പറയുന്നു. രേഖകൾ ഇല്ലാത്തവരെ കൂട്ടത്തോടെ പുറത്താക്കണം.

ക്രിമിനൽ സംഘങ്ങളെയും ഭീകരരെയും അക്രമികളെയും മാത്രം തിരഞ്ഞു പിടിക്കുന്നത് ക്ലിന്റൺ, ഒബാമ, ബൈഡൻ എന്നീ പ്രസിഡന്റുമാരുടെ കാലത്തെ പരാജയപ്പെട്ട നയങ്ങളിൽ ഒന്നായിരുന്നു എന്നാണ് സഖ്യത്തിൽ അംഗമായ മുൻ സി ബി പി ആക്‌ടിംഗ്‌ കമ്മിഷണർ മാർക്ക് മോർഗൻ വാദിക്കുന്നത്.

ട്രംപിന്റെ ദീർഘകാല അനുയായികളായ പലരും ഈ സഖ്യത്തിലുണ്ട്. ബ്ലാക്ക്‌വാട്ടർ മുൻ സി ഇ ഓ: എറിക് പ്രിൻസ്, യാഥാസ്ഥിതിക ഗ്രൂപ്പുകളായ ഹെറിറ്റേജ് ഫൗണ്ടേഷൻ, ഫെഡറേഷൻ ഫോർ അമേരിക്കൻ റിഫോം, അമേരിക്കൻ മോമെന്റ്റ്, ക്ലെയർമോണ്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അതിൽ പെടുന്നു. ട്രംപിന്റെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മക്ലഫ്‌ലിൻ ആൻഡ് അസോസിയേറ്റ്സ് നടത്തിയ സർവേയിൽ കണ്ടെത്തിയത് 2026 ലെ വോട്ടർമാരിൽ 66% അനധികൃത  കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ അനുകൂലിക്കുന്നു എന്നാണ്. എല്ലാ ഇല്ലീഗൽസിനെയും കൂട്ടത്തോടെ നാടുകടത്തണമെന്നു 58% പേർ പറയുന്നു.

Trump allies form group to press mass deportation 

Join WhatsApp News
B. Jesudasan 2026-03-15 09:35:47
Trump and his close allies know that the mass deportation is a wrong and failed strategy as evidenced from Minneapolis incidents. Their approach failed to stop the fall of GOP support not only among independents, but among MAGA supporters itself. The Democrats and Republicans have to face the electorate in November.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക