Image

ഹോർമുസ് തുറക്കാൻ ചൈന പോലുള്ള രാജ്യങ്ങൾ സഹകരിക്കണമെന്നു ട്രംപ് (പിപിഎം)

Published on 15 March, 2026
ഹോർമുസ് തുറക്കാൻ ചൈന പോലുള്ള രാജ്യങ്ങൾ സഹകരിക്കണമെന്നു ട്രംപ് (പിപിഎം)

ഇറാൻ സൈന്യം ഗതാഗതം തടഞ്ഞിട്ടുളള ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് നേവിക്കൊപ്പം അന്താരാഷ്ട്ര നാവിക സേനകളും പങ്കു ചേരണമെന്ന് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയെയും ബ്രിട്ടനെയും അദ്ദേഹം പേരെടുത്തു പറഞ്ഞു ക്ഷണിച്ചു.

ഹോർമുസ് അടച്ചതു കൊണ്ടു ബുദ്ധിമുട്ടുണ്ടായ രാജ്യങ്ങൾ ഈ സംരംഭത്തിൽ പങ്കു ചേരണമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇറാന്റെ സൈനിക ശേഷി 100% തകർത്തെന്നു അവകാശപ്പെട്ട ട്രംപ്, അവർ ഇടയ്ക്കിടെ ഡ്രോൺ വിടുകയോ മൈനുകൾ വിതറുകയോ ചെയ്താൽ ഹോർമുസിൽ പ്രശ്നമുണ്ടാവും എന്നു ചൂണ്ടിക്കാട്ടി. 

ചൈന, ഫ്രാൻസ്, ജപ്പാൻ, സൗത്ത് കൊറിയ, യുകെ ഇവർക്കൊക്കെ യുഎസിനൊപ്പം ഹോർമുസ് തുറക്കാൻ ശ്രമിക്കാമെന്നു ട്രംപ് പറഞ്ഞു. അവർ കപ്പലുകൾ അയക്കണം.  

Trump urges global navies to secure Hormuz Strait

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക