Image

സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് സ്വാഭാവിക പ്രതികരണം, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ; കെ. സുധാകരൻ വിഷയത്തിൽ കെ സി വേണുഗോപാല്‍

Published on 14 March, 2026
സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് സ്വാഭാവിക പ്രതികരണം, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ; കെ. സുധാകരൻ വിഷയത്തിൽ കെ സി വേണുഗോപാല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ സുധാകരന്റെ പ്രതികരണം സ്വാഭാവികമാണ്. അദ്ദേഹത്തിന് പരിഭവമുണ്ടെന്ന് തോന്നുന്നില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞത് കണ്ണൂരിനോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടുമുള്ള സ്‌നേഹത്തെ കുറിച്ചാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് മഹാ അപരാധമല്ല. അദ്ദേഹം കഴിഞ്ഞ ആഴ്ച മുഴുവന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കണ്ണൂരിലേക്ക് മടങ്ങിയത്. അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയമാണ് പ്രധാനം. ഇതിനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ചില എംപിമാര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. താന്‍ മത്സരിക്കാനില്ല, ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സമയബന്ധിതമായി പുര്‍ത്തിയാക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും വേഗത്തില്‍ പുരോഗമിക്കുകയാണ്. പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം നടക്കുന്നുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
പഴയ പൊട്ടിയ സോളാർ പാനലുകൾ നല്ല വില നൽകി വാങ്ങുന്നതാണ് . 2026-03-14 15:17:05
എഐസിസി സെക്രട്ടറി , എംപി , ബനിയൻ വാലയുടെ ഉപദേശി എന്നീ തലങ്ങളിൽ അഖിലേന്ത്യാ തലത്തിൽ വിളങ്ങി കോൺഗ്രസിനെ കേരളത്തിലേക്കു ഒതുക്കികൊണ്ടിരിക്കുന്ന മലബാറി നേതാവിന് , അപേക്ഷ സ്വാഭാവ സെര്ടിഫിക്കറ്റ് എല്ലാം അറ്റസ്റ്റ് ചെയ്തിരിക്കുന്നത് തിരുവനതുകാരൻ പഴയ മന്ത്രിയുടെ സാന്നിധ്യത്തിൽ സോളാർ പുത്രിയായിരിക്കും . ഓസ്‌പ്രെ (Osprey ) പക്ഷി മീൻ പിടിച്ചു പൊങ്ങുമ്പോൾ പെലിക്കൻ പക്ഷി കുട്ടി ചാക്ക് പോലുള്ള വാ തുറന്നു മീൻ അടിച്ചോണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ? ബനിയൻ വാലയെ മുഖ്യ മന്തിയാക്കണം , വടക്ക് പണിയൊന്നും ഇല്ലല്ലോ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക