
ഇന്ത്യ ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കു ഭീമമായ തീരുവ ശിക്ഷയായി ചുമത്തിയ യുഎസ് ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ അവരോടു യാചിക്കയാണെന്നു ഇറാൻ പരിഹസിച്ചു. "റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ മാസങ്ങളോളം യുഎസ് സമമർദം ചെലുത്തി," ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി എക്‌സിൽ കുറിച്ചു. "ഇറാനുമായി യുദ്ധം തുടങ്ങി രണ്ടാഴ്ച്ച ആയപ്പോൾ വൈറ്റ് ഹൗസ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ യാചിക്കയാണ്."
റഷ്യയെ നേരിടാൻ യുഎസ് പിന്തുണ കിട്ടും എന്ന പ്രതീക്ഷയിൽ ഈ അധാർമിക യുദ്ധത്തിനു പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു. "മഹാകഷ്ടം!"
എണ്ണ വില കുതിച്ചത് റഷ്യയുടെ വരുമാനം വർധിപ്പിച്ചെന്ന റിപ്പോർട്ടുകൾ അദ്ദേഹം ഉയർത്തിക്കാട്ടി.
White House begging world to buy Russian crude: Iran