Image

ടിക്ടോക് ഡീൽ ഉണ്ടാക്കിയതിനു യുഎസ് സർക്കാരിനു $10 ബില്യൺ ഫീ ലഭിക്കും (പിപിഎം)

Published on 14 March, 2026
ടിക്ടോക് ഡീൽ ഉണ്ടാക്കിയതിനു യുഎസ് സർക്കാരിനു $10 ബില്യൺ ഫീ ലഭിക്കും (പിപിഎം)

ചൈനീസ് ഉടമയിലുള്ള ടിക് ടോക് യുഎസിൽ ഉപയോഗിക്കാൻ അമേരിക്കൻ നിയന്ത്രണമുള്ള കമ്പനിയായി  മാറുമ്പോൾ നിക്ഷേപകർ $10 ബില്യൺ ട്രഷറിക്കു നൽകുമെന്നു റിപ്പോർട്ട്. ഡീൽ ഉണ്ടാക്കാൻ സഹായിച്ചതിനു ഗവൺമെന്റ് ട്രാൻസാക്ഷൻ ഫീ എന്ന നിലയ്ക്കാണ് ഇത് വാങ്ങുകയെന്നു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ ഡീൽ ഉറപ്പിച്ചപ്പോൾ നിക്ഷേപകർ ട്രഷറിക്കു $2.5 ബില്യൺ ഫീ നൽകിയിരുന്നു. ബാക്കി തവണകളായി നൽകും എന്നാണ് റിപ്പോർട്ട്.

ഓറക്കിൾ, എമിറേറ്റി ഗ്രൂപ് എംജിഎക്‌സ്, സിൽവർ ലെയ്ക്ക് എന്നിവരാണ് നിക്ഷേപകർ. ഓരോരുത്തർക്കും 15% ഓഹരിയുണ്ട്. 

ചൈനയുടെ ബൈറ്റ്ഡാൻസ് എന്ന ഇന്റർനെറ്റ് കമ്പനിയാണ് ടിക്ടോക് ഉടമ. അവരുടെ പ്രവർത്തനം ദേശ സുരക്ഷയ്ക്കു ഭീഷണിയാകും എന്ന ആശങ്കയിലാണ് കമ്പനിക്കു യുഎസ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. ബൈറ്റ്ഡാൻസിന്റെ ഓഹരി 20 ശതമാനത്തിൽ കുറവായിരിക്കും.

ഡീൽ ഉണ്ടാക്കാനുള്ള ഏർപ്പാടുകൾക്കു വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ പ്രസിഡന്റ് ട്രംപ് നിയോഗിച്ചിരുന്നു. പടുകൂറ്റൻ ഫീ ലഭിക്കുമെന്നു സെപ്റ്റംബറിൽ ട്രംപ് പറഞ്ഞു.

ടിക്ടോക്കിനു $14 ബില്യൺ മൂല്യമാണ് ഉണ്ടാവുകയെന്നു വാൻസ്‌ പറഞ്ഞു. അപ്പോൾ ട്രാൻസാക്ഷൻ ഫീ എന്ന നിലയ്ക്കു സർക്കാർ വാങ്ങുന്നത് അതിന്റെ 70%.

TikTok deal would fetch $10 billion for US govt  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക