
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പിനും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സർചാർജും ഏർപ്പെടുത്തി. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടും.
മാർച്ച് 15 പുലർച്ചെ ഒന്നുമുതലുള്ള ബുക്കിങ്ങുകൾക്ക് ഈ നിരക്ക് ബാധകമാവും. 199 രൂപ മുതൽ 1300 രൂപ വരെയാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് സർചാർജായി ഈടാക്കുക. യാത്രാദൈർഘ്യവും, സെക്‌ടറും അനുസരിച്ച് നിരക്കിൽ വ്യത്യാസപ്പെടും.
ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വർധനവാണ് തീരുമാനത്തിന് പിന്നിൽ. വരുംദിവസങ്ങളിൽ സപൈസ്ജെറ്റ് അടക്കമുള്ള മറ്റ് വിമാനക്കമ്പനികളും നിരക്ക് കൂട്ടിയേക്കും.