Image

ഇറാനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് റിലീജ്യസ് ലിബര്‍ട്ടി കമ്മിഷനിലെ ഏക മുസ്ലിം രാജിവച്ചു

Published on 14 March, 2026
ഇറാനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് റിലീജ്യസ് ലിബര്‍ട്ടി കമ്മിഷനിലെ ഏക മുസ്ലിം രാജിവച്ചു

ഇറാനെതിരായ യുഎസിന്റെ അകാരണ ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് റിലീജ്യസ് ലിബര്‍ട്ടി കമ്മിഷനിലെ ഏക മുസ് ലിമായ സമീറ മുന്‍ഷി രാജിവച്ചു. 2025ലാണ് ഡോണല്‍ഡ് ട്രംപ് സമീറ മുന്‍ഷിയെ വൈറ്റ് ഹൗസ് റിലീജ്യസ് ലിബര്‍ട്ടി കമ്മീഷന്‍ ഉപദേഷ്ടാവായി നിയമിച്ചത്.

യുഎസിലും വിദേശങ്ങളിലും ട്രംപ് ഭരണകൂടം നടത്തുന്ന അനീതിയും അതിക്രമങ്ങളും മൂലമാണ് താന്‍ പദവിയൊഴിയുന്നതെന്ന് സമീറ മുന്‍ഷി വ്യക്തമാക്കി. ഇറാനെതിരായ യുഎസ് സര്‍ക്കാരിന്റെ അനധികൃത യുദ്ധം ഏറെ അസ്വസ്ഥയുണ്ടാക്കുന്നതാണ്. യുഎസ് ഭരണഘടനയുടെയോ അല്ലെങ്കില്‍ കോണ്‍ഗ്രഷനല്‍ അധികൃതരുടെയോ ശരിയായ അനുമതി കൂടാതെയാണ് ഇറാനെതിരേ യുഎസ് സൈനിക നീക്കം തുടങ്ങിയതെന്നും സമീറ എക്‌സില്‍ കുറിച്ചു. 

സാധാരണക്കാരുടെ ശബ്ദം കേള്‍ക്കാത്ത സര്‍ക്കാരില്‍ അവര്‍ക്കു വേണ്ടി സംസാരിക്കാനാണ് താന്‍ ഉപദേഷ്ടാവ് പദവി സ്വീകരിച്ചതെന്നും സമീറ മുന്‍ഷി വ്യക്തമാക്കി.

Join WhatsApp News
John Mathew 2026-03-14 12:43:32
Top Republicans are reportedly complaining that, if the American people demanded the resignation of everyone involved in the cover up of the Epstein Files, the Trump Administration would have “like only 3 people left....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക