
എണ്ണ വില കയറുന്നത് യുഎസിനു മെച്ചമാണെന്നു പറഞ്ഞതിനു പിന്നാലെ, എണ്ണ വില പിടിച്ചു നിർത്താൻ റഷ്യൻ എണ്ണയ്ക്കു മേലുള്ള ഉപരോധം പ്രസിഡന്റ് ട്രംപ് തത്കാലത്തേക്കു പിൻവലിച്ചു. എണ്ണക്കപ്പലുകളിൽ കയറ്റിക്കഴിഞ്ഞ ഉത്പന്നത്തിനാണ് ഒഴിവ്.
ഏപ്രിൽ 11 വരെ ഈ ഇളവ് നിലനിൽക്കും. വിപണിയിലേക്കു കോടിക്കണക്കിനു ബാരൽ എണ്ണ എത്താൻ ഇതു സഹായിക്കുമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി. ഈ നടപടി കൊണ്ടു റഷ്യയ്ക്കു വലിയ നേട്ടമൊന്നും ഉണ്ടാവില്ലെന്നാണ് ബെസന്റ് പറയുന്നത്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ എണ്ണ വില വർധിച്ചു വെള്ളിയാഴ്ച്ച $100 നടുത്തു എത്തി നിൽക്കയാണ്.
യുക്രൈനെതിരെ യുദ്ധം ചെയ്യുന്നതിന്റെ പേരിലാണ് റഷ്യയുടെ മേൽ ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. അവരുടെ എണ്ണ വാങ്ങുന്നവർക്കു കനത്ത തീരുവയും ചുമത്തി.
കടലിൽ കാത്തു കിടക്കുന്ന 130 മില്യൺ ബാരലോളം റഷ്യൻ എണ്ണയിൽ ഒരു ഭാഗം ഇന്ത്യയ്ക്കുള്ളതാണ്.
Trump eases curbs on Russian oil