
കോട്ടയം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചതും പ്രവർത്തന സമയം കൂട്ടിയതും ഉൾപ്പെടെ മദ്യ ലഭ്യത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള സർക്കാരിൻ്റെ മദ്യനയംതിരുത്തണമെന്ന് മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റി യോഗം ആവശ്യപ്പെട്ടു
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് , വനം വന്യജീവി നിയമ ഭേദഗതി എന്നിവ പൂർണ്ണമായും നടപ്പിലാക്കണമെന്നും യോഗം തുടർന്ന് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട രാഷ്ട്രങ്ങളോട് യോഗം അഭ്യർത്ഥിച്ചു.
മാർത്തോമ്മാ സഭാ കോട്ടയം - കൊച്ചി ഭക്രാസന വികാരി ജനറാൾ വെരി റവ ഡോ സാംസൺ എം ജേക്കബ്ബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസ് സെക്രട്ടറി കുരുവിള മാത്യൂസ് , ട്രഷറാർ കോര കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, പി കെ തോമസ് പ്ലാച്ചിറ ,പി സി ജോൺ, അജേഷ് ഏസ്രനാം എന്നിവർ പ്രസംഗിച്ചു.
ദദ്രാസന അസംബ്ളി അംഗമായി കോര കുര്യൻ (വടവാതൂർ) നെ യോഗം തെരഞ്ഞെടുത്തു
കുരുവിള മാത്യൂസ്
മാർത്തോമ്മാ വികസന സംഘം ഭദ്രാസന സെക്രട്ടറി
Ph 99447032567