Image

ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ

Published on 13 March, 2026
ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള നിലപാട് തിരുത്താനാണ് നീക്കം.

ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്‍റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ നീക്കം. അടുത്തിടെ തിരുവിതാംകൂർ ദേവസ്വവും നിലപാട് തിരുത്തിയിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെയും നിറം മാറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക