Image

മൊജ്തബ ഖമനെയി സുരക്ഷിതൻ ; പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ

Published on 12 March, 2026
മൊജ്തബ ഖമനെയി  സുരക്ഷിതൻ ; പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ

ന്യൂഡൽഹി: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയ്ക്ക് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ. അഭ്യൂഹ​ങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനെയി സുരക്ഷിതനാണെന്നും പ്രസിഡന്റ് മസൗദ് ‍ പെസെഷ്കിയാന്റെ മകൻ യൂസഫ് പെസെഷ്കിയാൻ അറിയിച്ചു.


മൊജ്തബ ഖമനെയിയ്ക്ക് പരിക്കേറ്റതായി വാർത്ത കേട്ടു. ചില സുഹൃത്തുക്കളോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സുരക്ഷിതനും ആരോ​ഗ്യവാനുമാണെന്ന് അവർ തന്നോട് പറഞ്ഞുവെന്നും യൂസഫ് പെസെഷ്കിയാൻ പ്രതികരിച്ചു.


ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദീർഘകാല ഭരണാധികാരിയായ ആയത്തുള്ള അലി ഖമനെയിയുടെ മകനും പിൻഗാമിയുമാണ് മൊജ്തബ ഖമനെയി. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തില്ല. ഇതോടെ സംശയം ദൃഢപ്പെടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക