Image

റിലയൻസ് അമേരിക്കയിൽ $300 ബില്യൺ മുടക്കി ഷെയ്ൽ ഓയിൽ റിഫൈനറി സ്ഥാപിക്കുമെന്നു ട്രംപ് (പിപിഎം)

Published on 12 March, 2026
റിലയൻസ് അമേരിക്കയിൽ $300 ബില്യൺ മുടക്കി ഷെയ്ൽ ഓയിൽ റിഫൈനറി സ്ഥാപിക്കുമെന്നു ട്രംപ് (പിപിഎം)

അമേരിക്കയിൽ 50 വർഷത്തിൽ ആദ്യത്തെ റിഫൈനറിക്കു ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് പണമിറക്കുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. "ഇത് $300 ബില്യന്റെ ചരിത്രം സൃഷ്ടിക്കുന്ന ഡീലാണ്, യുഎസ് ചരിത്രത്തിൽ ഏറ്റവും വലുത്!" ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. 

"ഈ പടുകൂറ്റൻ നിക്ഷേപത്തിനു" മുകേഷ് അംബാനിയുടെ സ്വകാര്യ കമ്പനിക്കു ട്രംപ് നന്ദി പറഞ്ഞു.    

ലോകത്തെ ഏറ്റവും വലിയ റിഫൈനറി ഗുജറാത്തിലെ ജാംനഗറിൽ നടത്തുന്ന അംബാനി ടെക്സസിലെ ബ്രൗൺസ്വിലിലാവും പുതിയ റിഫൈനറി സ്ഥാപിക്കുക. ലോകത്തെ ഏറ്റവും ശുചിത്വമുള്ള റിഫൈനറി ആയിരിക്കും അതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ 100% ഷെയ്ൽ ഓയിൽ ആയിരിക്കും അവിടെ ശുദ്ധീകരിക്കുക. അമേരിക്ക ഫസ്റ്റ് റിഫൈനിംഗ് ആയിരിക്കും റിഫൈനറിയിൽ സഹകരിക്കുക.

ഷെയ്ൽ ഓയിൽ 20 വർഷത്തേക്കു വാങ്ങാനും പ്രോസസ് ചെയ്യാനും വിതരണം ചെയ്യാനുമുള്ള കരാർ റിലയൻസ് ഒപ്പിട്ടുവെന്നു അമേരിക്ക ഫസ്റ്റ് അറിയിച്ചു.

Reliance to invest $300 billion in US refinery 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക