Image

ഇറാൻ സ്കൂൾ കൂട്ടക്കൊലയിൽ ഉടൻ അന്വേഷണം വേണമെന്നു 40ലേറെ യുഎസ് സെനറ്റർമാർ (പിപിഎം)

Published on 12 March, 2026
 ഇറാൻ സ്കൂൾ കൂട്ടക്കൊലയിൽ ഉടൻ അന്വേഷണം വേണമെന്നു 40ലേറെ യുഎസ് സെനറ്റർമാർ (പിപിഎം)

ഇറാനിലെ മിനാബിൽ ഗേൾസ് സ്കൂളിൽ യുഎസ് സേനയുടെ ടോമാഹോക് മിസൈൽ അടിച്ചു 168 വിദ്യാർഥിനികൾ മരിച്ചതിനെ കുറിച്ച് ഉടൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു 40ലേറെ യുഎസ് സെനറ്റർമാർ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനു കത്തെഴുതി.

ഇക്കാര്യത്തിൽ തങ്ങൾക്കു ഗൗരവമായ ആശങ്ക ഉണ്ടെന്നു കത്തിൽ പറയുന്നു. സെനറ്റ് ഡെമോക്രാറ്റിക് ലീഡർ ചക് ഷൂമർ ആണ് ഒപ്പുവച്ചിട്ടുള്ള പ്രധാനി. ഇറാനെതിരായ യുദ്ധം കോൺഗ്രസിന്റെ അംഗീകാരം ഇല്ലാത്തതാണെന്നും അവർ ചൂണ്ടിക്കാട്ടി. യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടതുണ്ട്.

അന്വേഷണം നടത്തി അതിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തണം. മിനാബിലെ ആക്രമണം വലിയൊരു സിവിലിയൻ ദുരന്തമാണ്. "കൊല്ലപ്പെട്ടവരിൽ അധികവും 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളാണ്."

അന്വേഷണം നടത്തുന്നുമെന്നു ഹേഗ്സേഥ് മാർച്ച് 4നു [പറഞ്ഞിരുന്നു. പക്ഷെ എപ്പോഴെന്നു അദ്ദേഹം പറഞ്ഞില്ല.

സ്കൂളിനു സമീപത്തെ ഇറാൻ  നാവിക കേന്ദ്രം ലക്ഷ്യമാക്കിയാണ് മിസൈൽ അടിച്ചതെന്നു മാധ്യമങ്ങൾ പറയുന്നുണ്ട്. 2016 മുതലുള്ളതാണ് സ്കൂൾ കെട്ടിടം. 

ആശുപത്രികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മറ്റു നിർണായക സിവിലിയൻ സ്ഥാപനങ്ങൾ എന്നിവയെയും ആക്രമിച്ചിട്ടുണ്ടെന്നു സെനറ്റർമാർ ചൂണ്ടിക്കാട്ടി. "9 മില്യൺ ആളുകൾ താമസിക്കുന്ന ടെഹ്‌റാന്റെ സിവിലിയൻ മേഖലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു.  

ഇറാനിലെ ലക്ഷ്യങ്ങൾ നിർണയിക്കാൻ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചതായും കാണുന്നു.

US Senators seek probe into Iran school bombing

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക