Image

പശ്ചിമേഷ്യൻ സംഘർഷത്തിൽ കാനഡ ഒരിക്കലും ഭാഗമാകില്ലന്ന് കാർണി പാർലമെന്റിൽ

Published on 11 March, 2026
പശ്ചിമേഷ്യൻ സംഘർഷത്തിൽ കാനഡ ഒരിക്കലും ഭാഗമാകില്ലന്ന്  കാർണി പാർലമെന്റിൽ


ഓട്ടവ: ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക
നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും ഭാവിയിൽ അത്തരമൊരു യുദ്ധത്തിൽ ഭാഗമാകില്ലെന്നും പ്രധാനമന്ത്രി മാർക്ക് കാർണി ഹൗസ് ഓഫ് കോമൺസിൽ വ്യക്തമാക്കി. ഇറാൻ സംഘർഷത്തിൽ കാനഡയുടെ നിലപാട് പാർലമെന്റിൽ വിശദീകരിക്കാത്തതിനെച്ചൊല്ലി പ്രതിപക്ഷത്തിൽ നിന്ന് ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തന്റെ മുൻ നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ച് ചൊവ്വാഴ്ച അദ്ദേഹം ചോദ്യോത്തര വേളയിൽ പങ്കെടുത്തത്. 

ഇറാന്റെ ആണവ പദ്ധതികളെയും ഭീകരവാദ പ്രവർത്തനങ്ങളെയും തടയേണ്ടത് അത്യാവശ്യമാണെന്ന് മറുപടി നൽകിയ പ്രധാനമന്ത്രി, എന്നാൽ നിലവിലെ സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും അത് തുടരുമെന്നും ആവർത്തിച്ചു.വിഷയത്തിൽ ലോകനേതാക്കളുമായി താൻ ചർച്ച നടത്തുന്നുണ്ടെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനാണ്  ശ്രമിക്കുന്നതെന്നും
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഖത്തർ അമീർ അലി ബിൻ ഹമദ് അൽ താനി എന്നിവരുമായി നടത്തിയ ചർച്ചകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യുദ്ധം മൂലം വർധിച്ചുവരുന്ന ഇന്ധനവിലയെക്കുറിച്ചും മാക്രോണുമായുള്ള ചർച്ചയിൽ പ്രധാന വിഷയമായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


അതേസമയം, സര്ക്കാര് തന്നെ മുൻകൈയെടുത്ത് തുടങ്ങിയ ചർച്ചയിൽ തിങ്കളാഴ്ച പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിന്റെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. റമദാൻ നോമ്പ് തുറക്കുന്ന ഇര ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാലാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.. കാർണിക്ക് പാർലമെന്ററി നടപടികളോട് താല്പര്യമില്ലെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ബ്ലോക്ക് കെബെക്വ, എൻ ഡി പി നേതാക്കൾ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക