Image

തട്ടിപ്പു നടത്തി വൻ ലാഭം കൊയ്ത ഇന്ത്യൻ സഹോദരന്മാർ കുറ്റക്കാരെന്നു ജൂറി കണ്ടെത്തി (പിപിഎം)

Published on 11 March, 2026
തട്ടിപ്പു നടത്തി വൻ ലാഭം കൊയ്ത ഇന്ത്യൻ സഹോദരന്മാർ കുറ്റക്കാരെന്നു ജൂറി കണ്ടെത്തി (പിപിഎം)

വിസ-ഹെൽത്‌കെയർ തട്ടിപ്പു നടത്തി പെൻസിൽവേനിയ മെഡിക്കെയ്‌ഡിന്‌ $32 മില്യൺ നഷ്ടമുണ്ടാക്കി എന്ന കേസിൽ ഇന്ത്യൻ അമേരിക്കൻ സഹോദരന്മാരായ ഭാസ്‌കർ സവാനി, അരുൺ സവാനി എന്നിവർ കുറ്റക്കാരാണെന്നു ഫെഡറൽ ജൂറി കണ്ടെത്തി. ശിക്ഷ തീരുമാനിക്കാനുളള വിചാരണ ജൂലൈ 8-9നു നടത്തും.

ഭാസ്‌കർ സവാനിക്കു 420 വർഷത്തെ തടവ് ശിക്ഷ ലഭിക്കാം. അരുൺ സവാനിക്ക് 415 വർഷവും.

ഇരുവരും ചേർന്നു നടത്തിയ 'സവാനി ഗ്രൂപ്പ്' ദന്ത ചികിത്സയുമായി ബന്ധപ്പെട്ടു വ്യാപകമായ തട്ടിപ്പു നടത്തുന്ന സംഘം ആയിരുന്നുവെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. ഭാസ്‌കർ സവാനി ഡെന്റിസ്റ്റ് ആണ്. അരുൺ ഗ്രൂപ്പിന്റെ ബിസിനസ് നടത്തിപ്പുകാരനും.

ദീർഘകാലം അവരോടൊപ്പം പ്രവർത്തിച്ച അലെക്‌സാന്ദ്ര ഓല  റാഡോമിയക് എന്ന സ്ത്രീയുടെ പേരിലുള്ള ഹെൽത്‌കെയർ തട്ടിപ്പു കുറ്റങ്ങളും തെളിഞ്ഞു.

 

Indian American brothers guilty in $32M Medicaid fraud

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക