Image

 നഴ്സിങ് സമരം ക്രൈസ്തവ ആശുപത്രികളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് സീറോ മലബാർ മീഡിയ കമ്മിഷൻ

Published on 11 March, 2026
 നഴ്സിങ് സമരം ക്രൈസ്തവ ആശുപത്രികളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് സീറോ മലബാർ മീഡിയ കമ്മിഷൻ


തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ തുടരുന്ന നഴ്സിങ് സമരം ക്രൈസ്തവ മിഷൻ ആശുപത്രികളെ തകർക്കാനും ആരോഗ്യമേഖല വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറാനുമുള്ള ഗൂഢനീക്കമാണെന്ന് സീറോ മലബാർ മീഡിയ കമ്മിഷൻ ആരോപിച്ചു. നഴ്സുമാരുടെ ക്ഷേമത്തിന് എക്കാലവും മുൻഗണന നൽകിയിട്ടുള്ള സഭാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നത് വഴി
കേരളത്തിലെ ആരോഗ്യരംഗം വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് തീറെഴുതാനുള്ള നീക്കമാണോ നടക്കുന്നതെന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.

 
നിലവിൽ മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഉയർന്ന ശമ്പളം നൽകുന്ന തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് അടക്കമുള്ള സഭാ സ്ഥാപനങ്ങളിൽ സമരം നടക്കുന്നത് ദുരൂഹമാണ്. കാത്തലിക് ഹോസ്‌പി റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CHAI) കീഴിലുള്ള ഭൂരിഭാഗം ആശുപ്രതികളും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും ശമ്പള പരിഷ്കരണം വരുന്നത് വരെ ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുമുണ്ട്. എന്നാൽ നാൽപതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന പ്രായോഗികമല്ലാത്ത ആവശ്യം മിഷൻ ആശുപത്രികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും അടച്ചുപൂട്ടലിലേക്കും നയിക്കുമെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.


ശമ്പള ഇനത്തിൽ ഇത്ര വലിയ വർധന വരുത്തേണ്ടി വന്നാൽ ചികിത്സാ നിരക്ക് കുത്തനെ കൂട്ടാൻ ആശുപ്രതികൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. മിഷൻ ആശുപ്രതികളെ സാമ്പത്തികമായി തകർത്ത് അവ ഏറ്റെടുക്കാൻ കാത്തിരിക്കുന്ന കോർപ്പറേറ്റ് ശക്തികളുടെയും നിഗൂഢ താല്പര്യക്കാരുടെയും ഉപകരണങ്ങളായി സമരക്കാർ മാറുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സഭാ അധികൃതർ ആവശ്യപ്പെട്ടു. രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരമുറകൾ ഒട്ടും ഭൂഷണമല്ലെന്നും സർക്കാർ നിശ്ചയിക്കുന്ന ന്യായമായ വേതനം നൽകാൻ സഭ എന്നും സന്നദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Join WhatsApp News
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-03-11 14:02:39
💥🔥അതെന്താ അങ്ങനെ ഒരു Talking.??? യേശുവിന്റെ പഠിപ്പിക്കലുകൾക്ക് ഘടക വിരുദ്ധമാണ് ആശുപത്രികൾ. ഒരിക്കലും വേദ പുസ്തകവും ആശുപത്രിയും ഒന്നിച്ചു പോകയില്ല. ഇത് യഹോവയാണ് ഈ സമരം നയിക്കുന്നത്. ആശുപത്രികൾ ക്രിസ്തിയാനിക്കു ഒരിക്കലും പറഞ്ഞിട്ടില്ല. Heart Attack വന്നാൽ സഭയിലെ മൂപ്പനെ വിളിക്കുക, തലയിൽ തൈലം ലേപനം ചെയ്തു പ്രാർത്ഥിക്കുക, പാപം മാറും, രോഗവും മാറും. Rejice
Sunil 2026-03-11 14:26:33
Hospitals will be taken over by big corporations ? Which corporation is bigger than the Christian Church ? Catholic Church is the huge corporation. Please give these nurses 40,000 Rupees salary, "Zero" Malabar Church. You guys exploited these nurses for decades. Please stop it.
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-03-11 14:43:54
💥🔥ഈ ആശുപത്രികളുടെയും നേഴ്‌സുമാരുടെയും പുറകേ പോകാതെ എന്റെ ക്രിസ്തിയാനികളേ...... നിങ്ങളെ ഏ ശു എന്താണ് പഠിപ്പിച്ചത്, അതിനെ gollow ചെയ്യൂ, ഏ ശുവിന്റെ കാലടികളെ പിന്തുടരൂ, ഏ ശുവിലുള്ള വിശ്വാസം മുറുക്കെ പിടിക്കൂ... ജാതികളെ പോലെ, വിഗ്രഹ ആരാധികളേ പോലെ, ബഹുദൈവ വിശ്വാസികളെ പോലെ ആശുപത്രിയുടെയും മരുന്മിന്റെയും മന്ത്രവാദത്തിന്റെയും പുറകേ നടക്കാതെ..... നിങ്ങൾ ഒരു പള്ളി പണിയുക, അവിടെ ഇരുന്ന് ദിവസവും അസുഖം സൗഖ്യമാകാൻ പ്രാർത്ഥിക്കുക. അതും വേണ്ടാ, കാരണം ഏശു അനുവദിക്കാതെയും സമ്മതിക്കാതെയും രോഗം വരില്ല. അപ്പോൾ പ്രാർത്ഥിച്ചാൽ ഏശുവിന്റെ തീരുമാനത്തിന് എതിരു നിൽക്കുകയല്ലേ. അപ്പോൾ സർവ്വതും സത്രോത്രത്തോടും സ്തുതിയോടും അങ്ങ് സ്വീകരിക്കുക. ആശുപത്രി, നേഴ്സ് എല്ലാം സാത്തന്റെയാ... ത്ഫൂ 🤮🤮🤮🤮🤮 Rejice
വരുമാനമില്ലാത്ത കേരളം പ്രവാസിയുടെ ചിലവിൽ എത്രനാൾ കഴിയും ? ഉളിപ്പ് ! 2026-03-11 16:52:26
ശരാശരി ആളുകൾ താരമേന്യ ചെലവ് കുറവുള്ള സ്വകാര്യ ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നത് ,അതിന്റെ ചെലവ് കുത്തനെ വർധിച്ചാൽ അവർ ഗവണ്മെന്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കും, അതോടെ പാവപ്പെട്ടവർക്കും , സാധാരണക്കാർക്കാരും ആശ്രയിക്കുന്നതും , ഇപ്പോൾ തന്നെ ചക്ര ശ്വാസം വലിക്കുന്ന പൊതു ആരോഗ്യ മേഖല തകർന്നടിയും. ഇതൊന്നും അറിയാത്തവർ അല്ല ഇതിനൊക്കെ കൂട്ടുനിൽക്കുന്നതു , കഴിക്കുന്നതും കുടിക്കുന്നതും , കുളിക്കുന്നതും എല്ലാം വിഷമയം നിറഞ്ഞതു , ചികിത്സ എന്നത് ഭാവിയിൽ അപ്രാപ്യമാകുന്നതോടെ കേരളം ചികിൽസിക്കാൻ കഴിയാത്ത ചുറ്റും ഹോസ്പിറ്റലുകൾ ഉള്ള പ്രദേശമാകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക