Image

അറ്റോണി ജനറൽ പാം ബോണ്ടിയെ ഇംപീച്ച് ചെയ്യാൻ റെപ്. തനെദാർ നീക്കം തുടങ്ങി (പിപിഎം)

Published on 11 March, 2026
 അറ്റോണി ജനറൽ പാം ബോണ്ടിയെ ഇംപീച്ച് ചെയ്യാൻ റെപ്. തനെദാർ നീക്കം തുടങ്ങി (പിപിഎം)

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിടണം എന്ന കോൺഗ്രസ് നിർദേശം അവഗണിച്ചു നിരവധി ഫയലുകൾ പിടിച്ചു വച്ചതിന്റെ പേരിൽ യുഎസ് അറ്റോണി ജനറൽ പാം ബോണ്ടിക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാൻ ഇന്ത്യൻ അമേരിക്കൻ റെപ്. ശ്രീ തനെദാർ ഹൗസിൽ പ്രമേയം അവതരിപ്പിച്ചു.

കോൺഗ്രസ് പാസാക്കിയ Epstein Files Transparency Act ബോണ്ടി ലംഘിച്ചെന്നു അദ്ദേഹം ആരോപിക്കുന്നു.

അതിഗൗരവമായ കുറ്റകൃത്യങ്ങളും തെറ്റായ പ്രവർത്തനങ്ങളുമാണ് തനെദാർ ആരോപിക്കുന്നത്. കോൺഗ്രസിനെ തടഞ്ഞു, നീതി നിർവഹണം തടഞ്ഞു, ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ ആയുധവത്കരിച്ചു രാഷ്ട്രീയ ആവശ്യങ്ങൾക്കു ദുരുപയോഗം ചെയ്തു എന്നീ ആരോപണങ്ങൾ അദ്ദേഹം ഉയർത്തി.

കോൺഗ്രസിനെ അനുസരിക്കാത്ത ബോണ്ടി ജസ്റ്റിസ് ഡിപ്പാർട്മെന്റിനെ നാണം കെടുത്തി. ഡോണൾഡ്‌ ട്രംപിനെ പ്രീതിപ്പെടുത്താൻ വേണ്ടി കുട്ടികളെ പീഡിപ്പിച്ചവരെ സംരക്ഷിക്കാൻ ശ്രമിക്കയാണ് ബോണ്ടി ചെയ്തത്.  ഒരു അറ്റോണി ജനറലും ഇത്രയും നിന്ദ്യമായ രീതിയിൽ പ്രവർത്തിച്ചിട്ടില്ല.


Rep. Thanedar moves to impeach AG Pam Bondi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക