Image

ദുബായിൽ ഇറാന്റെ ഡ്രോൺ പതിച്ചു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു (പിപിഎം)

Published on 11 March, 2026
ദുബായിൽ  ഇറാന്റെ ഡ്രോൺ പതിച്ചു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു (പിപിഎം)

ദുബായ് വിമാനത്താവളത്തിനു സമീപം ബുധനാഴ്ച്ച ഇറാന്റെ രണ്ടു ഡ്രോണുകൾ പതിച്ചു നാലു പേർക്കു പരുക്കേറ്റതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഒരു ഇന്ത്യക്കാരനും രണ്ടു ഘാനക്കാരും ഒരു ബംഗ്ലാദേശിയുമാണ് ഇരകളായത്.

പരുക്കുകൾ സാരമുള്ളതല്ലെന്നു അറിയിപ്പിൽ പറയുന്നു.

വിമാനസർവീസുകൾ പതിവ് പോലെ നടക്കുന്നുണ്ടെന്ന് മീഡിയ ഓഫിസ് പറഞ്ഞു. ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നുണ്ട്.

പ്രതിരോധത്തിന്റെ ഭാഗമായി ഉണ്ടാവുന്ന സ്ഫോടന ശബ്ദങ്ങളെ ഭയക്കേണ്ടതില്ല എന്ന് പ്രതിരോധ വകുപ്പ് പറഞ്ഞു. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.

4 injured as Dubai attacked 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക