Image

സേവ് ബിൽ സെനറ്റിൽ പാസാക്കാൻ വോട്ട് തികയില്ലെന്നു റിപ്പബ്ലിക്കൻ നേതാവ് (പിപിഎം)

Published on 11 March, 2026
സേവ് ബിൽ സെനറ്റിൽ പാസാക്കാൻ വോട്ട് തികയില്ലെന്നു റിപ്പബ്ലിക്കൻ നേതാവ് (പിപിഎം)

പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന സേവ് ആക്ട് സെനറ്റിൽ പാസാക്കാൻ വോട്ട് തികയില്ലെന്നു മജോറിറ്റി ലീഡർ ജോൺ തുൺ (റിപ്പബ്ലിക്കൻ-സൗത്ത് ഡക്കോട്ട) വ്യക്തമാക്കി. ഏതാനും ഡെമോക്രാറ്റിക് വോട്ടുകൾ കൂടി ലഭിച്ചാലേ ബിൽ പാസാവൂ.

ഹൗസ് പാസാക്കിയ ബിൽ സെനറ്റ് കൂടി അംഗീകരിച്ചു കിട്ടിയില്ലെങ്കിൽ ഇനിയൊരു ബില്ലും ഒപ്പിടില്ലെന്നു ട്രംപ് താക്കീതു നൽകിയിട്ടുണ്ട്.

രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ ബില്ലുകളിൽ ഒന്നാണിതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു. ഏറെ ജനപ്രീതിയുള്ള നിയമമാണ് അതെന്നും അവർ പറഞ്ഞു. വോട്ട് ചെയ്യാൻ ഐ ഡി കാണിക്കണം എന്നിങ്ങനെയുള്ള അഞ്ചു വ്യവസ്ഥകൾ പ്രധാനമാവുന്ന ബിൽ പക്ഷെ അധികാര ദുർവിനിയോഗമാണെന്നു ഡെമോക്രാറ്റുകൾ കരുതുന്നു.

ജോൺ തുൺ മാധ്യമങ്ങളോടു പറഞ്ഞു: "ഇതു പാസാക്കാനുള്ള വോട്ടുകൾ നമുക്കു തികയില്ല. പ്രസിഡന്റിനെ പോലെ തന്നെ ഞങ്ങൾക്കും ഇതിൽ ആവേശമുണ്ട്. പക്ഷെ നടക്കില്ല."

പാർട്ടി അംഗങ്ങളുമായി അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു.  

GOP sees no chance to pass SAVE bill in Senate 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക