Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; പടിയിറക്കം സർവീസ് പ്രതിസന്ധിക്ക് പിന്നാലെ

Published on 10 March, 2026
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു;  പടിയിറക്കം സർവീസ് പ്രതിസന്ധിക്ക് പിന്നാലെ

പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ മാസങ്ങളിൽ കമ്പനി നേരിട്ട കടുത്ത പ്രവർത്തന പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ പദവിയൊഴിയൽ.

മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ ഇടക്കാല ചുമതല ഏറ്റെടുത്തതായി ഇൻഡിഗോ അറിയിച്ചു. പ്രവർത്തന പിഴവുകളെത്തുടർന്ന് വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ 22.20 കോടി രൂപ ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെയാണ് ഈ പ്രതിസന്ധി ബാധിച്ചത്. 

2022 സെപ്റ്റംബറിലാണ് എൽബേഴ്സ് ഇൻഡിഗോയുടെ തലപ്പത്തെത്തിയത്. കഴിഞ്ഞ ഡിസംബർ മുതൽ വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും കമ്പനിയുടെ പ്രതിച്ഛായയെയും സാമ്പത്തിക നിലയെയും കാര്യമായി ബാധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക