Image

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

Published on 10 March, 2026
മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തിരുച്ചിറപ്പള്ളി സന്ദർശിക്കാനിരിക്കെയാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള വിമാനത്താവളമാണിത്. തെക്കൻ തമിഴ്നാട്ടിലെ പ്രധാന കവാടവും ഈ വിമാനത്താവളമാണ്. ഗ്രാമീണ മേഖലയിലടക്കം എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണു ജൽ ജീവൻ മിഷൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക