Image

ഓസ്‌കർ ഷോർട്ട് ലിസ്റ്റിൽ പെട്ട 'പലസ്തീൻ 36' മാർച്ച് 20നു പ്രദർശനത്തിനെത്തും (പിപിഎം)

Published on 10 March, 2026
 ഓസ്‌കർ ഷോർട്ട് ലിസ്റ്റിൽ പെട്ട 'പലസ്തീൻ 36' മാർച്ച് 20നു പ്രദർശനത്തിനെത്തും (പിപിഎം)

വർഷത്തെ ഓസ്‌കർ അവാർഡിനു മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത 'പലസ്തീൻ 36' എന്ന ചിത്രം മാർച്ച് 20നു പ്രദർശനത്തിനെത്തും. പലസ്തീനിയൻ ചലച്ചിത്രകാരി ആനിമേരി ജസീർ നിർമിച്ച ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്‌ലറും പുറത്തു വന്നു.

വാട്ടർമെലൺ പിക്‌ചേഴ്‌സ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രിവ്യു മാർച്ച് 17നു ന്യൂ യോർക്ക് ആൻജെലിക്കാ ഫിലിം സെന്ററിൽ നടത്തുമ്പോൾ ജാസിർ നേരിട്ടു ചോദ്യങ്ങൾക്കു മറുപടി നൽകും.

98ആം അക്കാദമി അവാർഡിനു പലസ്തീന്റെ ഔദ്യോഗിക  എൻട്രി ആയിരുന്ന ചിത്രം പലസ്തീനിയൻ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്. 1936ൽ ബ്രിട്ടീഷ് സാമ്രാജ്യം പലസ്തീനിൽ പിടി മുറുക്കുമ്പോൾ ചുരുളഴിയുന്ന കഥയിൽ ജറുസലേമിൽ ജോലി ചെയ്യുന്ന യൂസഫ് എന്നയാളുടെ കഥയാണ് നമ്മൾ കാണുന്നത്. കോളനി വാഴ്ചയ്‌ക്കെതിരെ ഉണ്ടായ പലസ്തീനിയൻ സമരവും യൂറോപ്പിൽ പീഡനം അനുഭവിച്ച യഹൂദരുടെ മേഖലയിലേക്കുള്ള വരവും കഥയിൽ ഇഴ ചേരുന്ന സംഭവങ്ങളാണ്.  

Oscar entry 'Palestine '36' set for release 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക