Image

ഹിന്ദു വിദ്വേഷം അവസാനിപ്പിക്കാൻ മിനസോട്ട സെനറ്റിൽ പ്രമേയം അവതരിപ്പിച്ചു (പിപിഎം)

Published on 10 March, 2026
 ഹിന്ദു വിദ്വേഷം അവസാനിപ്പിക്കാൻ മിനസോട്ട സെനറ്റിൽ പ്രമേയം അവതരിപ്പിച്ചു (പിപിഎം)

ഹിന്ദുക്കൾക്ക് എതിരായ വിദ്വേഷം അവസാനിപ്പിക്കാൻ ആ പ്രവണതയെ അപലപിക്കുന്ന പ്രമേയം മിനസോട്ട സെനറ്റിൽ അവതരിപ്പിച്ചു. ഹിന്ദുമത വിശ്വാസികൾക്കെതിരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രകടമാവുന്ന വിദ്വേഷത്തെ പ്രമേയം അപലപിച്ചു.

ഹിന്ദു വിദ്വേഷം തിരിച്ചറിയണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിൽ സംസ്ഥാനം മത സ്വാതന്ത്ര്യത്തിനും സർവമത സൗഹാര്ദത്തിനും പരസ്പര ബഹുമാനത്തിനും ഉറച്ച പിന്തുണ നൽകുന്നു എന്നു വ്യക്തമാക്കുകയും ചെയ്യുന്നു.

കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പ്രമേയത്തെ സ്വാഗതം ചെയ്തു. സമുദായ അംഗങ്ങളുടെ പരിശ്രമം കൊണ്ടാണ് ഇതു സാധിച്ചതെന്നു അവർ പറഞ്ഞു.

ഹിന്ദു വിദ്വേഷം നിലവിലുണ്ടെന്ന് അംഗീകരിക്കുന്നതാണ് പ്രമേയമെന്നു അവർ ചൂണ്ടിക്കാട്ടി. അതിനെ നേരിടണമെന്ന് ആഹ്വാനം ചെയ്യുന്നു.  

വിദ്വേഷം മൂലം ആരാധനാലയങ്ങൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങൾ പ്രമേയത്തിൽ  എടുത്തു പറയുന്നുണ്ട്. രാജ്യത്തു അതു വർധിച്ചു വരികയാണെന്നു കൊയാലിഷൻ ചൂണ്ടിക്കാട്ടി.  

മിനസോട്ടയിൽ നടന്നിട്ടുള്ള അത്തരം ആക്രമണങ്ങളെ പ്രമേയത്തിൽ എടുത്തു കാണിക്കുന്നു. അവയെ അപലപിക്കാൻ നിർദേശവുമുണ്ട്.

Minnesota moves to condemn Hinduphobia

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-10 04:23:49
💥🔥എന്നാണാവോ ഭാരതീയ സെനറ്റിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ചു കാണാൻ , അമേരിക്കയിൽ താമസിക്കുന്ന ക്രൈസ്തവർക്ക് ഭാഗ്യം ലഭിക്കുക????? 🤔🤔🙏 Rejice ജോൺ
തോമസ് തെങ്ങുംതറ 2026-03-10 08:23:46
ഇന്ത്യയിൽ ക്രിസ്ത്യാനികളെയും ഇതര ന്യൂനപക്ഷങ്ങളെയും സ്ഥാപനങ്ങളെയും, ആളുകളെയും ധാരാളമായി കൊന്നാൽ പോലും ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി പോലും ബിജെപി ഭരിക്കുന്ന ഇന്ത്യൻ പാർലമെൻറ് അനുമതി കൊടുക്കില്ല. അതിനായി ശബ്ദം ഉയർത്തുന്ന പ്രതിപക്ഷ കക്ഷികളെയും, രാഹുലിനെ എല്ലാം ഭരിക്കുന്ന കക്ഷി ചീത്തവിളിക്കും കേസിൽ കൊടുക്കാൻ ശ്രമിക്കും. ആ വിവരം വായനക്കാരനായ നെടുങ്ങാടപ്പള്ളി Regi, Mathulla എല്ലാം അറിയണം. ശക്തമായി പ്രതികരിക്കണം. പിന്നെ ഇപ്പോൾ കണ്ടില്ലേ കേരളത്തിലെ ഒരു മന്ത്രി ധാരാളം പെണ്ണുങ്ങളെ പിടിച്ചിട്ട് ഒരു കേസും ഇല്ല. എന്നാൽ രാഹുൽ മാങ്കൂറ്റത്തിന് അവരെല്ലാം ചേർന്ന് വേട്ടയാടുകയും ചെയ്യുന്നു. അതുപോലെ Trump യുദ്ധങ്ങളും ഒന്നും ശരിയല്ല. അനീതി ആര് കാണിച്ചാലും അനീതി എന്ന് പറയണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക